Basil Joseph About His Wife And Tovino Thomas

എന്റെ കരിയർ ഏൻഡ് ചെയ്യാനുള്ള വീഡിയോകൾ ഇവരുടെ കൈയിൽ ഉണ്ട്, ബേസിൽ ജോസഫ് പറയുന്നു

Basil Joseph About His Wife And Tovino Thomas

Basil Joseph About His Wife And Tovino Thomas: മലയാള സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ട വ്യക്തിയാണ് ബേസിൽ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും തൻ്റെതായ കഴിവ് തെളിയിക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. ടോവിനോയും ധ്യനുമായുള്ള രസകരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വയറലായിരുന്നു.

ഇപ്പോളിത തന്റെ ഭാര്യയുടെയും ടൊവിനോ തോമസിന്റെയും കയ്യിൽ തൻ്റെ കരിയർ തന്നെ തീർക്കാനുള്ള വീഡിയോ ഉണ്ടെന്ന് പറയുകയാണ് ബേസിൽ ജോസഫ്. താൻ എന്ത് ചെയ്‌താലും അത് വീഡിയോ പകർത്താനായി അവരിരുവരും എപ്പോഴും ക്യാമറ ഓൺ ആക്കി വെച്ചിരിക്കുകയാണെന്നും ബേസിൽ പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Basil Joseph About His Wife And Tovino Thomas

‘ടൊവിനോയെ ഞാൻ അങ്ങനെ ട്രോള് ചെയ്യാറൊന്നുമില്ല. അവൻ എന്നെയാണ് തേജോവധം ചെയ്യുന്നത്. അവനും എന്റെ ഭാര്യയും ഫുൾ ടൈം ക്യാമറ തുറന്ന് വെച്ചിരിക്കുകയാണ്. ആ പൂച്ചയുടെ വീഡിയോ എല്ലാംഅവളാണ് എടുത്തിട്ടത്. ജമ്പ് എന്ന് പറഞ്ഞത് അവളാണ്. ഞാൻ ലുഡോ കളിച്ച് കഴിഞ്ഞു തോറ്റിരിക്കുമ്പോൾ അവരെന്നെ കളിയാക്കുന്ന ഒരു വിഡിയോയും എന്റെ ബർത്ത് ഡേയ്ക്ക് അവൾ ഇട്ടിരുന്നു. ബർത്ത് ഡേയ്ക്ക് ഇങ്ങനത്തെ വീഡിയോ ഇടും, ആനിവേർസറിക്ക് പൂച്ച പിടിക്കുന്ന വീഡിയോ ഇടും.

അവസാനം ഞാൻ അതിനടിയിൽ പോയി നീ തീർനെടി തീർന്നു എന്ന് പറഞ്ഞു കമെന്റ് ഇട്ടു. അപ്പോൾ അവൾ പറയുകയാണ് കൂടുതൽ അഹങ്കരിക്കേണ്ട അടുത്തത് സുഷിന്റെ പട്ടിയുമായിട്ടുള്ളൊരു എൻകൗണ്ടർ ഉണ്ട്. സൗണ്ട് ഡിസൈനൻ നിറ്റ്സൻ പട്ടിയും ആയിട്ടുള്ള എൻകൗണ്ടർ ഉണ്ട്. കൂടുതൽ വെല്ലുവിളിക്കാൻ പോയി കഴിഞ്ഞാൽ അവളിലും ടൊവിനോയിലും രണ്ടുപേർക്കും എൻ്റെ കരിയർ തന്നെ എൻഡ് ചെയ്യാനുള്ള വീഡിയോസ് ഉണ്ട്’ എന്ന് ബേസിൽ ജോസഫ് പറയുന്നു.