Kerala Blasters vs North East United

അഡ്രിയാൻ ലൂണ ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ അപ്ഡേറ്റുകൾ നൽകി സ്റ്റാറേ

Kerala Blasters vs North East United

Kerala Blasters vs North East United: ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) മൂന്നാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഇന്ന് കളിക്കുന്നുണ്ട്. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്(Northeast United). നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളും ഹോമിൽ വെച്ച് കൊണ്ട് കളിച്ച ബ്ലാസ്റ്റേഴ്സ് ഇത്തവണ എവേ മത്സരമാണ് കളിക്കുന്നത്. എതിരാളികളുടെ തട്ടകത്തിൽ പോയി അവരെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നുള്ളതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ (Adrian luna)തന്നെയാണ്. മധ്യനിരയിൽ അദ്ദേഹത്തിന്റെ വിടവ് പ്രകടമായിരുന്നു. അസുഖം മൂലമാണ് അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നത്. അത് ഡെങ്കിപ്പനിയാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അദ്ദേഹത്തിന് വിശ്രമം ആവശ്യമായി വരികയായിരുന്നു. അതോടുകൂടിയാണ് രണ്ടു മത്സരങ്ങളിലും അദ്ദേഹം പുറത്തിരുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kerala Blasters vs North East United
Kerala Blasters vs North East United

എന്നാൽ കഴിഞ്ഞ ദിവസം താരം ട്രെയിനിങ് പുനരാരംഭിച്ചു. മാത്രമല്ല ഗുവാഹത്തിയിലേക്ക് ടീമിനോടൊപ്പം ട്രാവൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇന്നത്തെ മത്സരത്തിൽ കളിക്കും എന്നുള്ള ഒരു വിശ്വാസത്തിലായിരുന്നു ആരാധകർ ഉണ്ടായിരുന്നത്. എന്നാൽ കളിക്കാൻ സാധ്യത കുറവാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മികയേൽ സ്റ്റാറേ പറഞ്ഞ വാക്കുകളിലേക്ക് പോവാം.

‘ അടുത്ത മത്സരത്തിനുള്ള സ്റ്റാർട്ടിങ് ലൈനപ്പിൽ ലൂണ ഉണ്ടായാൽ ഞാൻ അത്ഭുതപ്പെടും എന്നാണ് എനിക്ക് ഇപ്പോൾ പറയാൻ കഴിയുക.അദ്ദേഹം ട്രെയിനിങ് ആരംഭിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. പക്ഷേ ഞായറാഴ്ചത്തെ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഒരു ഉറപ്പുകളും നൽകാൻ കഴിയില്ല ‘ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് ലൂണ കളിക്കും എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല എന്നതാണ് വസ്തുത.

ലൂണ വരുമ്പോൾ ആര് സ്റ്റാർട്ടിങ് ഇലവനിൽ നിന്നും പുറത്താകും എന്നത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന നാലുപേരും വളരെ പ്രധാനപ്പെട്ട വിദേശ താരങ്ങളാണ്.ലൂണ വരുമ്പോൾ കോയെഫ് പുറത്തിരിക്കും എന്നാണ് പലരുടെയും അഭിപ്രായം. ഏതായാലും പകരക്കാരന്റെ വേഷത്തിൽ എങ്കിലും ഇന്നത്തെ മത്സരത്തിൽ ലൂണയെ കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Read Also : ജിമിനസോ പെപ്രയോ, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്റ്റാറെ ആരിൽ വിശ്വാസമർപ്പിക്കും