Naming For Southern Pudus From Poland

പോളണ്ടിലെ കുഞ്ഞു മാനിന് ഇടാൻ പി യിൽ തുടങ്ങുന്ന പേരുകൾ ഉണ്ടോ?

Naming For Southern Pudus From Poland

Naming For Southern Pudus From Poland: ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ മാൻ ഇനമാണ് സതേൺ പുഡു.ഈ വിഭാഗത്തിൽപ്പെട്ട മാൻ കുഞ്ഞാണ് കഴിഞ്ഞ ദിവസം പോളണ്ടിലെ വാഴ്സ മൃഗശാലയിൽ ജനിച്ചത്. ഈ മാൻ കുഞ്ഞിന് പേരിടാൻ അവസരം നൽകിയിരിക്കുകയാണ് പോളണ്ടിലെ വാഴ്സ മൃഗശാലയിലെ അധികൃതർ. ഫേസ്ബുക്കിലൂടെ ആണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇംഗ്ലീഷ് അക്ഷരം പി യിൽ തുടങ്ങുന്ന പേരുകളാണ് ഇതിനായി ക്ഷണിച്ചിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മാനുകളാണ് സതേൺ പുഡു.പുഡു മാനുകൾക്ക് 46 സെന്റിമീറ്റർ പൊക്കവും 15 കിലോ വരെ ഭാരവുമുണ്ടാകാം. ഇക്കൂട്ടത്തിൽ നോർത്തേൺ പുഡുവാണ് മാനുകളിൽ ഏറ്റവും ചെറിയ ജീവികൾ. ഇപ്പോഴുള്ള മൃഗശാലയിലെ മാനുകളുടെ എണ്ണം പുതിയ മാനിനെ കൂടി കൂട്ടി 4 ആയിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Naming For Southern Pudus From Poland

എപ്പോഴും ഒളിച്ചിരിക്കാൻ സ്വഭാവമുള്ള മൃഗങ്ങളാണ് സതേൺ പുഡുകൾ. അതുകൊണ്ടുതന്നെ കാടുകളിൽ ഇവയെ കാണാൻ സാധ്യത കുറവാണ്. അതേസമയം യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളിലും മറ്റും ഇവയെ കണ്ടെത്താൻ കഴിയും.ഏകാന്ത ജീവിതം ഏറെ ഇഷ്ടപ്പെടുന്നവരാണ് സതേൺ പുഡു മാനുകൾ. ഇവ പുല്ലുമേയുമ്പോഴും മറ്റും അതീവ ജാഗ്രത പുലർത്താറുണ്ട്.

എന്തെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉണ്ടാകുമ്പോൾ ഇവ സിഗ്സാഗ് ശൈലിയിൽ ഓടിയൊളിക്കുകയാണ് പതിവ്. അതേസമയം രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ഇവ അനങ്ങാതെ നിൽക്കുകയും ചെയ്യുന്നു.വേട്ടയാടുന്ന മൃഗങ്ങൾ പലപ്പോഴും ഇരയുടെ ചലനം നോക്കിയായിരിക്കും വേട്ട നടത്തുന്നത്. ഈ ആനുകൂല്യം മുതലെടുത്ത് രക്ഷ നേടാനാണ് സതേൺ പുഡു ഈ രീതിയിൽ നിൽക്കുന്നത്.