vidhya balan

‘ഇഷ്ടപെട്ട വീട് ലഭിക്കാൻ ഭാഗ്യം കൂടെ വേണം’ വിദ്യബാലൻ പറയുന്നു

vidhya balan speaks about house: മനസ്സിനിണങ്ങിയ വീട് കണ്ടെത്തുന്നതിനേക്കാൾ ദുഷ്കരമായ വേറൊരു സംഗതിയില്ല. ഇക്കാര്യം ശരിവെക്കുകയാണ് ബോളിവുഡ് താരം വിദ്യാബാലൻ. ഭാഗ്യത്തിന്റെ തുണ വേണം നമുക്കിഷ്ടമായ വീട് കണ്ടെത്താൻ എന്നാണ് താരത്തിന്റെ അഭിപ്രായം. സിഡ്നിയിൽ നടന്ന റിയൽ എസ്റ്റേറ്റ് ഡെവലപേഴ്സിൻ്റെ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് വിദ്യാബാലൻ വീടിനെക്കുറിച്ച് സംസാരിച്ചത്. ഒരു വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ തന്നെ നമുക്കിണങ്ങിയതാണോ അല്ലയോ എന്ന് അനുഭവിച്ചറിയാമെന്ന് താരം പറയുന്നു. അമ്മയോടൊപ്പം പതിനഞ്ച് കൊല്ലം മുമ്പ് വീടന്വേഷിച്ച് നടന്നതിനെ കുറിച്ച് വിദ്യാബാലൻ ഓർമിച്ചു. […]

vidhya balan speaks about house: മനസ്സിനിണങ്ങിയ വീട് കണ്ടെത്തുന്നതിനേക്കാൾ ദുഷ്കരമായ വേറൊരു സംഗതിയില്ല. ഇക്കാര്യം ശരിവെക്കുകയാണ് ബോളിവുഡ് താരം വിദ്യാബാലൻ. ഭാഗ്യത്തിന്റെ തുണ വേണം നമുക്കിഷ്ടമായ വീട് കണ്ടെത്താൻ എന്നാണ് താരത്തിന്റെ അഭിപ്രായം. സിഡ്നിയിൽ നടന്ന റിയൽ എസ്റ്റേറ്റ് ഡെവലപേഴ്സിൻ്റെ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് വിദ്യാബാലൻ വീടിനെക്കുറിച്ച് സംസാരിച്ചത്.

ഒരു വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ തന്നെ നമുക്കിണങ്ങിയതാണോ അല്ലയോ എന്ന് അനുഭവിച്ചറിയാമെന്ന് താരം പറയുന്നു. അമ്മയോടൊപ്പം പതിനഞ്ച് കൊല്ലം മുമ്പ് വീടന്വേഷിച്ച് നടന്നതിനെ കുറിച്ച് വിദ്യാബാലൻ ഓർമിച്ചു. തന്റെ ജോലിയുടെ സൗകര്യപ്രഥമായി ബാന്ദ്രയിലോ ജുഹൂവിലോ വീട് കണ്ടെത്താനായിരുന്നു തരത്തിന് ആഗ്രഹം. പല സ്ഥലങ്ങളിലും അന്വേഷിച്ച് ഒടുവിൽ ഇഷ്ടപ്പെട്ട വീട് കണ്ടെത്തി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ins 2 min

പക്ഷേ വില കൂടുതലായതിനാൽ അത് വാങ്ങണോ എന്ന് സംശയിച്ചു. ഒടുവിൽ അമ്മയുടെ നിർബന്ധത്തിൽ ആ വീട് തന്നെ വാങ്ങിയെന്ന് താരം പറഞ്ഞു. ആ വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ സ്വന്തം വീടാണെന്ന തോന്നലുണ്ടായതായും വിദ്യാബാലൻ ഓർമിക്കുന്നു. രണ്ടാമത്തെ തവണ വീട് അന്വേഷിച്ചത് ഭർത്താവ് സിദ്ധാർഥ് റോയ് കപൂറിനോടൊപ്പമായിരുന്നു എന്ന് വിദ്യാബാലൻ പറഞ്ഞു.

vidhya balan speaks about house

ഏകദേശം 25 ഓളം വീടുകൾ കയറിയിറങ്ങി. ഒരു വീട് പോലും തങ്ങൾക്കിഷ്ടമായില്ല. അതിനാലാണ് തങ്ങളിപ്പോഴും വാടകവീട്ടിൽ കഴിയുന്നത്. വാടകയ്ക്കുള്ള ചെക്ക് നൽകുമ്പോൾ വീട്ടുടമയ്ക്ക് വലിയ സന്തോഷമാണ്. ആ വാടകവീടിനോട് മാനസികടുപ്പമുണ്ടെന്നും താരം പറഞ്ഞു. തിരക്കറിയ ഈ നഗരത്തിൽ ഉദ്യാനവും കടലിന്റെ ഭംഗി ആസ്വദിക്കാനാകുന്നതും അപൂർവ്വമാണെന്നും അവർ പറഞ്ഞു. ജുഹൂവിലാണ് വിദ്യാബാലൻ ഇപ്പോൾ താമസിക്കുന്നത്.

Read also: ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത് ഭീമാകാരമായൊരു ആലിംഗനം: കുടുംബ ചിത്രങ്ങൾ പങ്കുവെച്ച് ആലിയ ഭട്ട്