Ahaana Krishna New Insta Post On Sister Hansikas Birthday

ജന്മദിനാശംസകൾ എൻ്റെ കുഞ്ഞി; നീ എപ്പോഴും എൻ്റെ കപ്പ് കേക്ക്.. സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആഹാന കൃഷ്ണ.

Ahaana Krishna New Insta Post On Sister Hansikas Birthday

Ahaana Krishna New Insta Post On Sister Hansikas Birthday: മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണകുമാറിന്റെയും ഫാമിലിയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സ്ഥാനം പിടിക്കാറുണ്ട്. നാലു പെണ്മക്കളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കം അല്പം കൂടുതലാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ ഉള്ളിൽ സ്ഥാനം ഉറപ്പിച്ച കൃഷ്‌കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും അശ്വിൻ ഗണേഷിന്റെയും വിവാഹഘോഷങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ വിശേഷങ്ങളും തങ്ങളുടെ വ്ലോഗിലൂടെ പങ്കുവയ്ക്കുന്ന താരാ കുടുംബത്തിലെ കുഞ്ഞനുജത്തി ഹൻസികയുടെ 19 ആം ജന്മദിനത്തിൽ ആഹാനകൃഷ്ണ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. അമ്മയോടം കുഞ്ഞു ഹൻസുവിനെ താലോലിക്കുന്ന വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചതിങ്ങനെ;

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

19-ാം ജന്മദിനാശംസകൾ, ഹൻസിക മൈ ലവ്. നീ ജനിച്ച നാൾ മുതൽ നിന്നെ ഹൈപ്പുചെയ്യുന്നത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് ഞാൻ എന്ത് തിരക്കിലാണെങ്കിലും നിനക്ക് എന്നെ ശരിക്കും ആവശ്യമുണ്ടെങ്കിൽ, ഞാൻ എല്ലാം ഒരു നിമിഷത്തിനുള്ളിൽ ഉപേക്ഷിച്ച് നിന്റെ അടുത്തേക്ക് വരും, ജന്മദിനാശംസകൾ എൻ്റെ കുഞ്ഞി എപ്പോഴും എൻ്റെ കപ്പ് കേക്ക് @hansubeeeey.

Ahaana Krishna New Insta Post On Sister Hansikas Birthday

പോസ്റ്റിനു താഴെ നിരവധി ആരാധകരും ജന്മദിനാശംസകൾ നേർന്ന് എത്തിയിരുന്നു. താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും അവർ പങ്കുവെക്കുമ്പോൾ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ പുതിയാണ് ഹാൻസുബീ എന്ന് അറിയപ്പെടുന്ന ഹൻസിക കൃഷ്ണ; അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരാണ് കൃഷ്ണകുമാറിന്റെ മറ്റു മക്കൾ; ഇവർ എല്ലാവരും തന്നെ തങ്ങളുടെ വിശേഷങ്ങൾ അവരുടെ യുട്യൂബ് ചാനലുകൾ വഴി പങ്കുവെക്കാറുണ്ട്.