Tovino in ARM

18-ാം ദിനത്തിൽ 100 കോടി ക്ലബ്ബിൽ കേറി ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം

arm in 100 crore club

arm in 100 crore club: ബോക്സ് ഓഫീസിൽ 100 കോടി കളക്ഷൻ നേടി അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളിൽ തുടരുന്നു. ഓണം റിലീസ് ആയി സെപ്റ്റംബർ 12നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.ചിത്രം ഇറങ്ങി പതിനെട്ടാം ദിനമാണ് ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ടോവിനോ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ടോവിനോയുടെ കരിയറിലെ അമ്പതാമത്തെ ചിത്രം കൂടിയാണ് അജയൻ രണ്ടാം മോഷണം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 30 കോടി ബിഗ് ബജറ്റിൽ എത്തിയ ചിത്രമാണ് എ ആർ എം.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തി എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.ആദ്യ ദിവസം തന്നെ ഏഴ് കോടിക്ക് അടുത്ത് നേട്ടം കൈവരിക്കാൻ അജയന്റെ രണ്ടാം മോഷണത്തിനായി. ജിതിൻ ലാൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 2024-ൽ ഇറങ്ങിയ ചിത്രങ്ങളിൽ 100 കോടി കളക്ഷൻ നേടിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഇപ്പോൾ എആർഎം ആണ്. പ്രേമലു മഞ്ഞുമ്മൽ ബോയ്സ് ആടുജീവിതം ആവേശം എന്നിവയാണ് ഈ വർഷം 100 കോടി ക്ലബിലെത്തിയ മറ്റ് മലയാള ചിത്രങ്ങൾ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

th min 1

2d യിലും 3 d യിലുമായി തീയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ തന്നെ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.മാജിക് ഫ്രെയിംസും UGM മോഷൻ പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് 3ഡി ചിത്രം നിർമിച്ചത്. മൂന്ന് തലമുറകളുടെ കഥകൾ പറയുന്ന ചിത്രമാണ് എ ആർ എം. മണിയൻ കുഞ്ഞിക്കേളു അജയൻ എന്നീ മൂന്ന് കഥാപാത്രങ്ങളെ ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

arm in 100 crore club

ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദിബു നൈനാൻ തോമസാണ് ചിത്രത്തിലെ ഒറിജിനൽ ഗാനങ്ങളും സ്‌കോറും ഒരുക്കിയിരിക്കുന്നത്. ടോവിനോ തോമസിന്റെ രണ്ടാമത്തെ 100 കോടി നേട്ടവുമാണ് എ ആർ എം.ടൊവിനോ നായകനായി എത്തിയ 2018 എന്ന ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് വിജയങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 175 കോടിക്ക് മുകളില്‍ ഈ ചിത്രംനേട്ടം കൈവരിച്ചിരുന്നു.

Read also: ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ ഈ താരം തന്നെ എന്ന് ചലച്ചിത്ര താരം ശബാന ആസ്‌മി