evening snack with banana

പഴുത്ത നേന്ത്ര പഴം ഉണ്ടോ? എങ്കിൽ ഈ ഹെൽത്തി സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്ക്. കിടിലൻ ടേസ്റ്റ് ആണ്

evening snack with banana

evening snack with banana: വൈകുന്നേര പലഹാരം ഉണ്ടാകാൻ ഇനി നേന്ത്ര പഴം മതി. ആവിയിൽ വേവിച് എടുക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കാനും പേടിക്കേണ്ട ആവശ്യമില്ല. ഈ ഒരു സ്നാക് ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • നേന്ത്ര പഴം – 2 എണ്ണം
  • ശർക്കര – 1. 1/2 അച്ച്
  • നെയ്യ് – 1 ടീ സ്പൂൺ
  • ഏലക്ക പൊടി
  • ചുക്ക് പൊടി
  • അരി പൊടി – 1/4 കപ്പ്

രീതി
ആദ്യം തന്നെ നേന്ത്ര പഴം പുഴുങ്ങി എടുക്കുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് ശർക്കര ഇട്ടു കൊടുക്ക. ഇതിലേക്കു കുറച്ച് വെള്ളം ഒഴിച് കൊടുത്ത് ശർക്കര ഉരുക്കി ശർക്കര പാനി തയ്യാറാക്കി എടുക്കുക. ശർക്കര പാനി തയ്യാറായി കഴിയുമ്പോൾ ശർക്കര പാനി ഒന്ന് അരിച് എടുത്ത് വെക്കുക. ഇനിയൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ പഴത്തിന്റെ പേസ്റ്റ് ഒഴിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്യുക.

evening snack with banana

ശേഷം ഇതിലേക്ക് ശർക്കര പാനി ഒഴിച്ച് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ചു കൊടുക്കുക. ശർക്കര പാനി ഒഴിക്കുമ്പോൾ നിങ്ങളുടെ മധുരത്തിന് ആവശ്യമായത് ഒഴിച് കൊടുക്കുക. ശേഷം ഇത് നന്നായി ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ഏലക്ക കുരുവും പഞ്ചസാരയും കൂടിയിട്ട് പൊടിച്ച ഏലക്കാപ്പൊടിയും ചുക്ക് പൊടിയും ഇട്ടു കൊടുക്കുക. പാനിൽ നിന്ന് പഴം നന്നായി വിട്ട് കിട്ടുന്ന സമയത്ത് നമുക്ക് തീ ഓഫ്‌ ആക്കാവുന്നതാണ്. ചെറുതായി മുറിച്ച് വാട്ടിയ വാഴ ഇലയിൽ നമുക്ക് കുറേശ്ശെയായി പഴത്തിന്റെ മിക്സ് വെച്ച് കൊടുത്തു ആവിയിൽ 10 മിനിറ്റ് വേവിച് എടുക്കാം.

Read also: ബേക്കറിയിൽ കിട്ടുന്ന പോലെ പെർഫ്രക്റ്റായി മടക്ക് ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കു.