Noah Sadaoui now has 10 goal contribution for Kerala Blasters in this season

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ നോഹ പൊളിച്ചടുക്കുന്നു; ഈ സീസണിൽ പങ്കാളിയായത് പത്ത് ഗോളുകളിൽ.

Noah Sadaoui now has 10 goal contribution for Kerala Blasters in this season

Noah Sadaoui now has 10 goal contribution for Kerala Blasters in this season: വിജയം നേടാമായിരുന്ന മത്സരത്തിലാണ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ( Kerala Blasters) സമനില വഴങ്ങിയത്. നോർത്ത്ഈസ്റ്റിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നിരവധി സുവർണാവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാൻ കഴിയാതെ പോയത് ടീമിന് തിരിച്ചടിയായി. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (Northeast United) ആദ്യഗോൾ നേടിയ മത്സരത്തിൽ നോഹ സദോയിയാണ് (Noah Sadaoui) ബ്ലാസ്റ്റേഴ്‌സിനായി സമനിലഗോൾ കണ്ടെത്തിയത്.

എഫ്‌സി ഗോവയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ട്രാൻസ്‌ഫർ നോഹ സദോയി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം ഡ്യൂറൻഡ് കപ്പിലും ( Durand Cup ) ഐഎസ്എല്ലിലുമായി ( ISL ) ഏഴു മത്സരങ്ങൾ കളിച്ച താരം അതിൽ പത്ത് ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്. ഐഎസ്എല്ലിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും താരം ഗോൾ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Noah Sadaoui now has 10 goal contribution for Kerala Blasters in this season

ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി രണ്ടു ഹാട്രിക്കുകളിലൂടെ ആറു ഗോളുകൾ നേടിയ താരം അതിനു പുറമെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. അതിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകളും നോഹ സദോയി സ്വന്തമാക്കി. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെടാനും നോഹക്ക് കഴിയുന്നുണ്ട്.

ഇന്നലത്തെ മത്സരത്തിൽ മൂന്നു കീ പാസുകളാണ് നോഹ നൽകിയത്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലെ താരങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നെങ്കിൽ ഉറപ്പായും മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വലിയ മാർജിനിൽ ജയിക്കേണ്ടതായിരുന്നു. ഫിനിഷിങ്ങിന്റെ പോരായ്‌മയും ഫൈനൽ തേർഡിലെ ആശയക്കുഴപ്പവുമെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിന് തടസമായി നിന്ന കാര്യങ്ങളായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പവും സ്റ്റാറെക്ക് കീഴിലും ആദ്യമായി കളിക്കുന്ന നോഹ സദോയി വളരെ പെട്ടന്നു തന്നെ ശൈലിയുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. മുന്നേറ്റനിരയിലെ മറ്റുള്ള താരങ്ങൾ വേണ്ട പിന്തുണ നൽകിയാൽ ഇതിനേക്കാൾ അപടകാരിയായി മാറാൻ നോഹക്ക് കഴിയും. അഡ്രിയാൻ ലൂണയുടെ ( Adrian Luna )തിരിച്ചുവരവ് അതിനു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also : ഞാൻ സന്തോഷവാനല്ല, എന്നാൽ നമ്മൾ സഞ്ചരിക്കുന്നത് ശരിയായ ട്രാക്കിൽ: ബ്ലാസ്റ്റേഴ്സ് കോച്ച്