Vijayaraghavan About His Father N N Pillai

തന്റെ അഭിനയ ജീവിതത്തിൽ പ്രചോധനം നൽകിയത് പിതാവാണെന്ന് തുറന്നു പറഞ്ഞ് നടൻ വിജയരാഘവൻ.

Vijayaraghavan About His Father N N Pillai

Vijayaraghavan About His Father N N Pillai: മലയാളചലച്ചിത്ര, നടനും നാടകാചാര്യനുമായ എൻ.എൻ.പിള്ളയുടെ മകനും മലയാള സിനിമയിലെ അറിയപ്പെടുന്ന നടനുമാണ് വിജയരാഘവൻ.നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും 1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.

വില്ലൻ കഥാപാത്രങ്ങളിലും അച്ഛൻ കഥാപാത്രങ്ങളിലുമെല്ലാം ഒരുപിടി മുന്നിട്ടു നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. ഏറ്റവും ഒടുവില്‍ ആസിഫ് അലിക്കൊപ്പം കിഷ്‌കിന്താകാണ്ഡം എന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് വിജയരാഘവന്‍ കാഴ്ചവെച്ചത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സന്തോഷ നാളുകളിലൂടെ കടന്നുപോകുന്ന താരം തന്റെ നേട്ടങ്ങളിൽ എല്ലാത്തിനും പിന്തുണയായത് പിതാവ് എന്‍പിള്ളയാണെന്നാണ് പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Vijayaraghavan About His Father N N Pillai

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കവേ വിജയരാഘവന്‍ തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം നൽകിയ പ്രചോദനത്തെ കുറിച്ചും പറഞ്ഞതിങ്ങനെ, “ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാണെന്നാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരില്‍ ഒരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എന്‍ എന്‍ പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം.

കുട്ടിക്കാലം മുതല്‍ വീട്ടില്‍ നാടകം കണ്ടാണ് വളര്‍ന്നത്. അച്ഛന്‍ നാടക അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. എങ്ങനെയാണ് ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതാണെന്നും നടന്‍ പറയുന്നു. ഒപ്പം സിനിമയിലേക്കുള്ള വരവിനെ കുറിച്ചും അഭിനയ ജീവിതത്തിന്റെ തുടക്കത്തിലെ പിതാവിന്റെ പ്രചോദനങ്ങളെയും കുറിച്ചെല്ലാം അദ്ദേഹം വ്യക്തമാക്കി.