actor govinda shot fire: ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിലാണ് കാലിന് വെടിയേറ്റത്. മുംബൈയിലെ വീട്ടിൽ വെച്ച് റിവോൾവർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലാണ് ഗോവിന്ദ ഇപ്പോൾ ഉള്ളത്. തോക്ക് കണ്ടെടുത്തതിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 4.45ന് ഒരു കൂടിക്കാഴ്‌ചക്കായി വീട്ടിൽ നിന്ന് പോകാൻ ഇരിക്കെയാണ് അപകടം സംഭവിച്ചത്. ബുള്ളറ്റ് നീക്കം ചെയ്‌തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
actor govinda shot fire
ഗോവിന്ദയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ചികിത്സ നടക്കുകയാണെന്നും ഭാര്യ സുനിത അഹുജ പറഞ്ഞു. സുനിത ഇപ്പോൾ മുംബൈയിലേക്ക് യാത്ര ചെയ്യുകയാണ്. ഗോവിന്ദ തന്റെ ലൈസൻസുള്ള തോക്ക് തിരികെ റിവോൾവർ കേസിലേക്ക് മടക്കിവെക്കുന്നതിനിടെ താഴെ വീഴുകയും പൊട്ടുകയുമായിരുന്നുവെന്ന് താരത്തിന്റെ മാനേജർ ശശി സിൻഹ എഎൻഐയോട് പറഞ്ഞു. കാലിൽ തറച്ച ബുള്ളറ്റ് ഡോക്ടർ എടുത്ത് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. ഇപ്പോൾ ആശുപത്രിയിലാണുള്ളതെന്നും മാനേജർ പറഞ്ഞു.
Read also: വിനയമായിരിക്കണം ആസിഫിന്റെ വിജയങ്ങൾക്ക് പിന്നിലെ ശക്തി- ടി.എൻ. പ്രതാപൻ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.