kerala blasters player luna

ഇത് എന്റെ നാട് കൂടിയാണ്, ഈ ആരാധകരാണ് ഞങ്ങളുടെ പന്ത്രണ്ടാമൻ: അഭിമാനം തുറന്ന് പറഞ്ഞ് ലൂണ| kerala blasters vs odisha fc

kerala blasters player luna

kerala blasters player luna: കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരന്റെ വേഷത്തിലാണ് അദ്ദേഹം കളത്തിലേക്ക് ഇറങ്ങിയത്. ആദ്യത്തെ രണ്ടു മത്സരങ്ങളിലും അസുഖം മൂലമാണ് അദ്ദേഹത്തിന് മത്സരം നഷ്ടമായത്. എന്നാൽ ഇപ്പോൾ അദ്ദേഹം തിരിച്ചുവന്നു എന്നത് ആരാധകർക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.

ins 1 min

ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക ഒഡീഷക്കെതിരെയാണ് (kerala blasters vs odisha). വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക (kerala blasters vs odisha live). ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ലൂണ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹം ലൈനപ്പിൽ തിരിച്ചെത്തുന്നതോടുകൂടി ബ്ലാസ്റ്റേഴ്സ് കൂടുതൽ ശക്തരാവും. ലൂണയും നോഹും തമ്മിലുള്ള ആ ഒരു കൂട്ടുകെട്ട് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

പുതുതായി അദ്ദേഹം എക്സ്പ്രസിന് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സ് (Kerala Blasters) എന്ന ക്ലബ്ബിനെക്കുറിച്ചും ആരാധകരെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. കേരളം തന്റെ നാടു കൂടി ആണെന്നും അതുകൊണ്ടാണ് കോൺട്രാക്ട് പുതുക്കിയത് എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരാധകരാണ് ക്ലബ്ബിന്റെ പന്ത്രണ്ടാമത്തെ താരമെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ ആവാൻ കഴിഞ്ഞ അഭിമാനവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ലൂണയുടെ വാക്കുകൾ ഇപ്രകാരമാണ്.

‘ ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്ന ഒരു നാടിന്റെ,ഒരു ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ഇത് എന്റെ നാട് കൂടിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ക്യാപ്റ്റൻ ആവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം ഉണ്ട്. ഞാൻ ക്ലബ്ബുമായി മൂന്ന് വർഷത്തേക്ക് കൂടി കോൺട്രാക്ട് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഈ ആരാധകരുടെ എനർജി എപ്പോഴും ഞങ്ങൾക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ പന്ത്രണ്ടാമത്തെ താരം അത് ഈ ആരാധകരാണ് ‘ഇതാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്.

kerala blasters player luna

കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് ലൂണ. ഐഎസ്എല്ലിൽ 45 മത്സരങ്ങൾ കളിച്ചു താരം 21 ഗോളുകളും 14 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ലൂണ. ഈ സീസണിലും അത് കാണാൻ കഴിയും എന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ.

Read also: കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ നോഹ പൊളിച്ചടുക്കുന്നു; ഈ സീസണിൽ പങ്കാളിയായത് പത്ത് ഗോളുകളിൽ.