driving license

ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റലാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം

mvd digitalize driving license

mvd digitalize driving license: ഡ്രൈവിംഗ് ലൈസൻസ് പൂർണമായി ഡിജിറ്റൽ ആക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം.ഇതോടെ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് പൂർണമായും ഒഴിവാക്കും.ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിൽ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കും. കൂടാതെ രണ്ടാം ഘട്ടമെന്ന നിലയിൽ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഇത്തരത്തിൽ ഡിജിറ്റലാക്കുന്നത് മൂലം ലൈസൻസ് ഇനി ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാനാകും എന്ന് ഗതാഗത കമീഷണർ സി.എച്ച്. നാഗരാജുലു അറിയിച്ചു.

മൂന്നു സംസ്ഥാനങ്ങളാണ് നിലവിൽ പ്രിന്റ് ചെയ്ത ലൈസൻസ് കാർഡുകൾ ഉപയോഗിക്കുന്നത്. പ്രിന്‍റഡ് ലൈസൻസ് പൂർണമായി ഒഴിവാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി ഇതോടെ കേരളം മാറും.ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ഒരാൾക്ക്, അതേദിവസം തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഇത് പ്രിന്റ് ചെയ്ത് സൂക്ഷിക്കാനും കഴിയും.എന്നാൽ നിലവിൽ പ്രിന്റ് ചെയ്ത സൂക്ഷിക്കേണ്ട ആവശ്യമില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഈ ഡിജിറ്റൽ കാർഡ് പരിശോധനയ്ക്കായി സമർപ്പിക്കാവുന്നതാണ്.ഉദ്യോഗസ്ഥർക്ക് ഇതിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കാൻ ആകും. നിലവില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡാണ് ആളുകൾ ഉപയോഗിക്കുന്നത്.ഡിജിറ്റലിലേക്കു പൂര്‍ണമായി മാറണമെങ്കില്‍ പ്രിന്റിങ് അവസാനിപ്പിക്കുകയാണ് ഏക മാർഗം എന്നും മോട്ടര്‍ വാഹന വകുപ്പ് പറയുന്നു.

mvd digitalize driving license

സംസ്ഥാനത്ത് കഴിഞ്ഞ കുറെ മാസങ്ങളായി ലൈസൻസ് ആർ.സി എന്നിവയുടെ പ്രിന്റിംഗ് മുടങ്ങി കിടക്കുകയായിരുന്നു.നിലവിൽ ഡ്രൈവിങ് ലൈസൻസും ആർ.സിയും മൂന്നു മാസമായി പ്രിന്‍റ് ചെയ്യുന്നില്ല. വിദേശത്തേക്കു പോകുന്നവരുൾപ്പെടെ അത്യാവശ്യക്കാർക്കു മാത്രമാണ് നിലവിൽ രേഖകൾ പ്രിന്‍റ് ചെയ്തു നൽകുന്നത്.പൂർണമായി ഡിജിറ്റൽ ആക്കുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും സർക്കാർ നിഗമനം.

Read also: വിനയമായിരിക്കണം ആസിഫിന്റെ വിജയങ്ങൾക്ക് പിന്നിലെ ശക്തി- ടി.എൻ. പ്രതാപൻ