job openings

അബുദാബിയിൽ നഴ്സിങ് ഒഴിവുകൾ, പ്രായം,യോഗ്യത, ശമ്പളം എന്നിവ അറിയാം

nurse job openings in abudabi

nurse job openings in abudabi: അബുദാബിയിൽ നഴ്സിങ് ഒഴിവുകൾ. നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷിക്കാം. മെയിൽ നഴ്സുമാരുടെ 10 ഒഴിവുകളും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളും (ഹോംകെയർ) ആണ് റിക്രൂട്ട്മെന്റ്. നഴ്സിങ് ബിരുദവും നഴ്സിങ് ലൈസൻസും ഉളളവരാകണം. HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബുദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം.

35 വയസ്സ് ആണ് പ്രായ പരിധി. പ്രാഥമിക ശുശ്രുഷ, അടിയന്തരഘട്ട സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ പരിചയം വേണം. ബേസിക് ലൈഫ് സപ്പോർട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികവും ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിങ് (TBOSIET) എന്നിവയിൽ പരിചയവും നിർബന്ധം. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്യാൻ പരിചയം ഉണ്ടാകണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

nurse job openings in abudabi

വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ 4,500- 5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in – എന്ന മെയിലിൽ അയക്കണം. ഒക്ടോബർ 9ന് മുൻപ് അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0471- 2770536, 539, 540, 577 നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.

Read also: പരീക്ഷകൾ ഇല്ല: ഒരൊറ്റ ഇന്റർവ്യൂവിലൂടെ ജോലി നേടാം, പത്താം ക്ലാസ് കഴിഞ്ഞവർക്കും അവസരം