Odisha FC vs Kerala Blasters

ലൂണയിറങ്ങുമ്പോൾ ആരു പുറത്തിരിക്കും, ഒഡിഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ലൈനപ്പ് | Odisha FC vs Kerala Blasters

Odisha FC vs Kerala Blasters

Odisha FC vs Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters ) മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് നടത്തുന്നത്. ആദ്യത്തെ മത്സരത്തിൽ മോശം പ്രകടനം നടത്തി തോൽവി വഴങ്ങിയെങ്കിലും അതിനു ശേഷമുള്ള ഓരോ മത്സരങ്ങളിലും കൂടുതൽ മെച്ചപ്പെട്ട ടീമിനെയാണ് കാണാൻ കഴിയുന്നത്. അതിനാൽ തന്നെ വരാനിരിക്കുന്ന മത്സരങ്ങളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഒഡിഷ എഫ്‌സിക്ക് (Odisha FC vs Kerala Blasters) എതിരെയാണ്. ഒക്ടോബർ മൂന്നിന് നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്‌സിയെ അവരുടെ മൈതാനത്ത് നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്. ഐഎസ്എല്ലിലെ കരുത്തരായ ടീമായ ഒഡിഷ എഫ്‌സിക്കെതിരായ മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെയധികം വെല്ലുവിളികൾ നിറഞ്ഞ മറ്റൊരു പോരാട്ടമായിരിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഒഡിഷ എഫ്‌സിക്കെതിരെ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പിൽ (Odisha FC vs Kerala Blasters Lineup) മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവാണ് അതിനു പ്രധാന കാരണം. കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ ഏതാനും മിനുട്ടുകൾ ഇറങ്ങിയിരുന്നു. അതിനാൽ തന്നെ അടുത്ത മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ ഇറങ്ങുകയാണെങ്കിൽ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ഒരു വിദേശതാരം പുറത്തിരിക്കും. നോഹ സദോയി, ജീസസ് ജിമിനസ്, അലസാൻഡ്രെ കൊയെഫ്, മിലോസ് ഡ്രിൻസിച്ച് എന്നിവരിൽ ആരാകും പുറത്തിരിക്കുകയെന്നാണ് ചോദ്യം. നോഹയും ജീസസ് ജിമിനസും നിലവിലെ സാഹചര്യത്തിൽ പുറത്തിരിക്കാൻ സാധ്യത കുറവാണ്.

Odisha FC vs Kerala Blasters

അലസാൻഡ്രെ കൊയെഫ്, മിലോസ് ഡ്രിൻസിച്ച് എന്നിവരിൽ ഒരാളായിരിക്കും അടുത്ത മത്സരത്തിൽ ലൂണ ഇറങ്ങുകയാണെങ്കിൽ പുറത്തിരിക്കുക. സെന്റർ ബാക്കായ കൊയെഫ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം മധ്യനിരയിലാണ് കളിച്ചിരുന്നത്. താരത്തിന് പ്രതിരോധത്തിൽ അവസരം നൽകാൻ സ്റ്റാറെ തീരുമാനിച്ചാൽ മിലോസ് പുറത്താകും. അതേസമയം ഐഎസ്എല്ലിലെ പരിചയസമ്പത്ത് നോക്കിയാണെങ്കിൽ മിലോസ് ആകും പുറത്താവുക.

ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), നവോച്ച സിങ്, അലക്‌സാൻഡ്ര കൊയെഫ്, പ്രീതം കോട്ടാൽ, സന്ദീപ് സിങ് (ഡിഫെൻഡർമാർ), വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ് (മധ്യനിര), നോഹ സദോയി, ജീസസ് ജിമിനസ്, രാഹുൽ കെപി (മുന്നേറ്റനിര)

read Also : ഇത് എന്റെ നാട് കൂടിയാണ്, ഈ ആരാധകരാണ് ഞങ്ങളുടെ പന്ത്രണ്ടാമൻ: അഭിമാനം തുറന്ന് പറഞ്ഞ് ലൂണ