Rajnikanth Health Updates

‘തലൈവർ നൻട്രാക ഇറുകിറാർ’ വെട്ടയ്യൻ റിലീസിന് ഒരുങ്ങവേ രജനികാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം.

Rajnikanth Health Updates: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരവും ജനപ്രിയവുമായ നടന്മാരിൽ ഒരാളാണ് രജനികാന്ത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയിൽ എത്തിയ രജനികാന്ത് നിരീക്ഷണത്തിലായിരുന്നുവെന്നാണ് ഡിടി നെക്‌സ്റ്റിലെ റിപ്പോർട്ട്. ഡോക്‌ടർമാരുടെ സംഘത്തിനൊപ്പം വൈദ്യപരിശോധനയും നടന്നുവരികയാണ്. താരത്തെനായകനാക്കി ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യാൻ ഒക്ടോബർ 2 ന് റിലീസ് ചെയ്യും. Advertisement Kerala Prime […]

Rajnikanth Health Updates: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരവും ജനപ്രിയവുമായ നടന്മാരിൽ ഒരാളാണ് രജനികാന്ത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയിൽ എത്തിയ രജനികാന്ത് നിരീക്ഷണത്തിലായിരുന്നുവെന്നാണ് ഡിടി നെക്‌സ്റ്റിലെ റിപ്പോർട്ട്.

ഡോക്‌ടർമാരുടെ സംഘത്തിനൊപ്പം വൈദ്യപരിശോധനയും നടന്നുവരികയാണ്. താരത്തെ
നായകനാക്കി ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യാൻ ഒക്ടോബർ 2 ന് റിലീസ് ചെയ്യും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Rajnikanth Health Updates

രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആവേശത്തിലിരിക്കെയാണ് താരത്തിന്റെ ആരോഗ്യനില മോശമായത്. നേരത്തെ 2020 ഡിസംബറിൽ രജനികാന്ത് ഇതേ ആശുപത്രിയിൽ സമാനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയനായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമെന്ന് പിടിഐ അറിയിച്ചു.

തലൈവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു എന്നും, മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാം എന്ന് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് അറിയിച്ചു. കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ അടിവയറ്റിന് താഴെ സ്റ്റെൻഡ് സ്ഥാപിച്ചതായും ലത അറിയിച്ചു. താരത്തിന്റെ ആരോഗ്യകരമായ മടങ്ങി വരവ് കാത്തിരിക്കുകയാണ് ആരാധകർ.