asif ali and tn prathapan

വിനയമായിരിക്കണം ആസിഫിന്റെ വിജയങ്ങൾക്ക് പിന്നിലെ ശക്തി- ടി.എൻ. പ്രതാപൻ

tn prathapan about asif ali

tn prathapan about asif ali:മലയാളികൾക്ക് പ്രിയപ്പെട്ട തരമാണ് ആസിഫ് അലി. തന്റെ വിനയവും ആരാധകരോടുള്ള പെരുമാറ്റവും ഏറെ ശ്രദ്ധേയമാകറുണ്ട്. ഇപ്പോളിത കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നടൻ ആസിഫ് അലിയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ‘കിഷ്കിന്ധാകാണ്ഡം’ കണ്ടശേഷം ആസിഫ് അലിയെ കാണണമെന്ന ആഗ്രഹം സാധിച്ചു എന്ന് പറഞ്ഞുള്ള കുറിപ്പ് ടി.എൻ പ്രതാപൻ സമൂഹമാധ്യത്തിൽ പങ്കുവച്ചു. വിനയവും താഴ്മയുമുള്ള ഒരു താരത്തെ കാണുക അത്ര എളുപ്പമല്ലെന്നായിരുന്നു പ്രതാപന്റെ വാക്കുകൾ.

ആസിഫ് അലിയെ കണ്ടതിനു ശേഷം പ്രതാപൻ കുറിച്ചതിങ്ങനെ, ‘ഇത്രയും പ്രിയപ്പെട്ട ഒരാൾ നമ്മുടെ നാട്ടിൽ വന്നിട്ട് കാണാതിരുന്നത് എങ്ങനെയാണ്, ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. തളിക്കുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു ആസിഫ് അലി. ഷോട്ടുകൾക്കിടയിലെ വിശ്രമവേളകളിൽ കാണാനാണ് സൗകര്യപ്പെട്ടത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അത് കഥാപാത്രമായി മാറാനുള്ള അഭിനേതാക്കളുടെ ശ്രമങ്ങളെ ബാധിക്കുമോ എന്നയിരുന്നു എന്റെ ആശങ്ക. പക്ഷേ ഷൂട്ടിങ്ങിനിടെ ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളൂ എന്നും ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും ആസിഫ് പറഞ്ഞപ്പോൾ ആ ആശങ്ക മാറി. സംസാരത്തിനിടെ ആസിഫ് പറഞ്ഞതിന്റെ പൊരുളും എനിക്ക് മനസ്സിലാകുകയായിരുന്നു. അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ല. ഈ വിനയമാകണം ആസിഫിന്റെ വിജയങ്ങൾക്ക് പിന്നിലെ ശക്തി. രസകരമായ ഈ നിമിഷങ്ങൾ ഏറ്റവും പ്രിയപ്പെട്ട ഒരു സൗഹൃദം എനിക്ക് സമ്മാനിക്കുകയായിരുന്നു.

tn prathapan about asif ali

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ആസിഫലി ചിത്രമാണ് ‘കിഷ്കിന്ധാകാണ്ഡം’. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

Read also: തന്റെ അഭിനയ ജീവിതത്തിൽ പ്രചോധനം നൽകിയത് പിതാവാണെന്ന് തുറന്നു പറഞ്ഞ് നടൻ വിജയരാഘവൻ.