virat kohli

കോലി സമ്മാനിച്ച ബാറ്റിൽ സിക്സറുകൾ പറത്തി ആകാശ് ദീപ്

bangladesh national cricket team vs india national cricket team timeline

virat kohi watches aakash deep’s batting: കാൻപുർ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ കിടിലൻ സിക്‌സറുകൾ. ഇന്ത്യൻ താരം ആകാശ് ദീപ് ആണ് സിക്സറുകൾ പറത്തിയത്. 34-ാം ഓവറിലാണ് ആകാശ് ദീപ് ബാറ്റിങ്ങിനെത്തിയത്. രവീന്ദ്ര ജഡേജയെ ഷാക്കിബ് അൽ ഹസൻ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആകാശ് ദീപിന്റെ വരവ്. ആദ്യ പന്തിൽ റൺസൊന്നും നേടാൻ സാധിച്ചില്ല. പിന്നീടുള്ള രണ്ടു പന്തുകൾ സിക്സർ പറത്തിയാണ് ബംഗ്ലദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസനെ ഇന്ത്യൻ താരം ഞെട്ടിച്ചത്.

മത്സരത്തിൽ അഞ്ചു പന്തുകൾ നേരിട്ട ആകാശ് ദീപ് 12 റൺസെടുത്ത് പുറത്തായി. മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ ഖാലിദ് അഹമ്മദ് ക്യാച്ചെടുത്താണ് ആകാശ് ദീപ് പുറത്തായത്. ഇന്ത്യൻ ബാറ്റർ ബംഗ്ലദേശിനെതിരെ തകർത്തടിച്ചത് വിരാട് കോലി സമ്മാനിച്ച ബാറ്റ് ഉപയോഗിച്ചാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കഴിഞ്ഞ ദിവസം ആകാശ് ദീപ് ബാറ്റു നൽകിയ കോലിക്കു നന്ദി അറിയിച്ച് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചിരുന്നു. ഡഗ് ഔട്ടിൽ ആകാശ് ദീപിന്റെ സിക്സുകൾ ആസ്വദിച്ച് ഇരിക്കുന്ന കോലിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ആകാശ് ദീപിന്റെ പ്രകടനം കണ്ട് ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പടെയുള്ളവർ കയ്യടിച്ചു.

virat kohi watches aakash deep’s batting

ലോങ് ഓണിൽവച്ച് മറ്റൊരു ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഖാലിദ് അഹമ്മദ് ആകാശ് ദീപിനെ ക്യാച്ചെടുത്തു പുറത്താക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ താരമായ ആകാശ് ദീപിന്റെ മൂന്നാമത്തെ രാജ്യാന്തര ടെസ്‌റ്റ് മത്സരമാണിത്.

Read also: ഇത് എന്റെ നാട് കൂടിയാണ്, ഈ ആരാധകരാണ് ഞങ്ങളുടെ പന്ത്രണ്ടാമൻ: അഭിമാനം തുറന്ന് പറഞ്ഞ് ലൂണ| kerala blasters vs odisha fc