Balabhaskar 6th Death Anniversary

നോവായി മാറിയ വയലിന് താളത്തിന് ഇന്ന് ആറു വയസ്സ്.

Balabhaskar 6th Death Anniversary

Balabhaskar 6th Death Anniversary: പ്രശസ്ത വയലിസ്റ്റ് ബാലഭാസ്ക്കറിന് ഇന്ന് ആറാം ചരമ വാർഷികം. 2018 ഒക്‌ടോബര്‍ 2, ആണ് ആ ദുഃഖ വാര്‍ത്ത മലയാളികളുടെ കാതിലെത്തിയത്. പലര്‍ക്കും അംഗീകരിക്കാനായിരുന്നില്ല പ്രിയപ്പെട്ട ബാലഭാസ്‌കറിന്‍റെ വിയോഗം. കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയാണ് വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍ മടങ്ങിയത്. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍ പെട്ടുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് 2018 സെപ്‌റ്റംബര്‍ 25ന് പുലര്‍ച്ചെ മലയാളികള്‍ ഉണര്‍ന്നത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ബാലഭാസ്‌കറിന്‍റെ ജീവന്‍ രക്ഷിക്കാനായി ആരോഗ്യ വിദഗ്‌ധര്‍ രാവും പകലും അശ്രാന്തം പരിശ്രമിച്ചു.

ബാലഭാസ്‌കര്‍ ജീവിതത്തിലേയ്‌ക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും. ബാലഭാസ്‌കറിന്‍റെ ജീവിന് വേണ്ടി പ്രാര്‍ഥിക്കാത്ത മലയാളികള്‍ ഇല്ല. എന്നാല്‍ ഏവരുടെയും പ്രതീക്ഷകള്‍ വിഫലമാക്കി ഒക്‌ടോബര്‍ 2ന് പ്രിയ സംഗീതജ്ഞന്‍ യാത്രയായി. ഈ വിയോഗ വാര്‍ത്തയില്‍ ബാലഭാസ്‌കറിന്‍റെ കുടുംബത്തോടൊപ്പം കേരളക്കരയും ഒന്നിച്ചു കരഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച മകള്‍ തേജ്വസിനി ബാലയും ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. അവശേഷിക്കുന്ന ഓര്‍മയായി ഭാര്യ ലക്ഷ്‌മി ജീവിതത്തിലേയ്‌ക്ക് മടങ്ങി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Balabhaskar 6th Death Anniversary

മലയാളത്തിന്‍റെ പ്രിയപ്പെട്ട ബാലുവിന്‍റെ ഓര്‍മകള്‍ക്ക് ആറ് വയസ് തികയുകയാണ്. പാതിയില്‍ മുറിഞ്ഞ രാഗം പോലെ, പലതും ബാക്കിവച്ച് ബാലഭാസ്‌കര്‍ വിട പറഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തെ വിസ്‌മൃതിയിലാഴ്‌ത്താന്‍ മലയാളക്കരയ്‌ക്കായിട്ടില്ല.പോസ്‌റ്റ്‌മാസ്‌റ്റര്‍ സികെ ഉണ്ണിയുടെയും ശ്രീ സ്വാതി തിരുന്നാള്‍ കോളജിലെ സംസ്‌കൃത അധ്യാപിക ശാന്തകുമാരിയുടെയും മകനായി 1978 ജൂലൈ 10നായിരുന്നു ബാലഭാസ്‌കറിന്‍റെ ജനനം. തന്‍റെ ദീര്‍ഘകാല പ്രണയിനി ലക്ഷ്‌മിയെയാണ് ബാലഭാസ്‌കര്‍ വിവാഹം കഴിച്ചത്. 2000 ഡിസംബര്‍ 20നായിരുന്നു ലക്ഷ്‌മിയുമായുള്ള ബാലഭാസ്‌കറിന്‍റെ വിവാഹം. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, 2017 ഏപ്രില്‍ 21ന് മകള്‍ തേജ്വസിനി ബാല അവരുടേ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ കൂടിയായിരുന്നു ബാലഭാസ്‌കര്‍. ‘നിനക്കായ്’, ‘ആദ്യമായ്’ എന്നീ ആൽബങ്ങൾക്കായുള്ള ബാലഭാസ്‌കറിന്‍റെ രചനകൾ അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയപ്പെട്ട റൊമാന്‍റിക് ഗാന ശേഖരങ്ങളാണ്. കർണാടക സംഗീതത്തിൽ അസാമാന്യമായ വൈദഗ്ധ്യം നേടിയ ബാലഭാസ്‌കര്‍ കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യനായിരുന്നു.ലൂയിസ് ബാങ്ക്സ്, വിക്കു വിനായക്രം, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത് ബറോത്ത്, ഫസൽ ഖുറേഷി തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രശസ്‌ത സംഗീതജ്ഞർക്കൊപ്പം ബാലഭാസ്‌കർ നിരവധി പരിപാടികൾ അവതരിപ്പിച്ചു.

Read Also : ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ ജന്മദിനം; ആഘോഷമാക്കി രാജ്യം.