Gold Rate Updates

ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ച് സ്വർണ്ണവില റെക്കോർഡിലേക്ക്.

Gold Rate Updates

Gold Rate Updates: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കുറഞ്ഞ സ്വർണ്ണവില ഒറ്റടിക്ക് ഇന്ന് ഉയർന്ന നിരക്കിൽ എത്തി. 400 രൂപയാണ് ഇന്ന് ഉയർന്നത്.പവന് ഇന്ന് 56,800 രൂപയാണ് വില. ഗ്രാമിന് 50 രൂപ വർധിച്ച് 7,100 രൂപയിലുമെത്തി. കഴിഞ്ഞ സെപ്റ്റംബർ മാസങ്ങളിലായി റെക്കോർഡ് വിലയിലാണ് സ്വർണം ഉണ്ടായിരുന്നത്.

ഇതിന് നേരിയ ആശ്വാസം എന്നോണം കഴിഞ്ഞ നാലു ദിവസങ്ങളിലായി സ്വർണ്ണവിലയിൽ നേരിയ കുറവ് കണ്ടിരുന്നു. അതേസമയം ഇന്ന് ഒറ്റയടിക്ക് വീണ്ടും വില ഉയർന്നു. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ സ്വർണ്ണവിലയിൽ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ഇന്ന് സ്വർണ്ണത്തിന്റെ വില എത്തിനിൽക്കുന്നത്. 56,800 രൂപയാണ് ഒരു പവൻറെ വിലയെങ്കിലും സ്വർണ്ണം വാങ്ങുമ്പോൾ ഇതിൽ കൂടുതൽ രൂപ നൽകേണ്ടി വരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

പണിക്കൂലിക്ക് അനുസരിച്ച് സ്വർണ്ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടാകും. സ്വർണത്തിൻറെ വില പണിക്കൂലി ഹാൾമാർക്ക് ചാർജ് ജി.എസ്.ടി എന്നിവയാണ് ചേർത്താണ് സ്വർണ്ണത്തിന്റെ വില കണക്കാക്കുന്നത്. വെള്ളിയുടെ വിലയിലും ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വെള്ളിയുടെ വില.

ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയാണ് സ്വർണ്ണവില ഒറ്റയടിക്ക് കുതിച്ചുയർന്നത്. ഇറാൻ ആക്രമണത്തിന് പിന്നാലെ സ്വർണ വില രാജ്യാന്തര വിപണിയിൽ ഒരു ശതമാനം ഉയർന്ന് ഔൺസിന് 2,661 ഡോളറിലേക്ക് എത്തിയിരുന്നു.2663.90 ഡോളർ വരെ കുതിച്ച സ്വർണ വില നിലവിൽ 2652-2,655 ഡോളർ വരെ താഴ്ന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമാകുന്നത്.

Read Also : കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ച് ക്ലബ്ബ്..