Hansika Krishna 19th Birthdayb Celebration

19 വയസ്സായില്ലേ ഡ്രൈവിംഗ് ലൈസൻസ് ഒക്കെ എടുത്തോ? ചോദ്യത്തിന് മറുപടിയുമായി ഹൻസിക.

Hansika Krishna 19th Birthdayb Celebration

Hansika Krishna 19th Birthdayb Celebration: സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യക്കും മക്കൾക്കുമായി സ്വന്തം യൂട്യൂബ് ചാനലുകളും ഉണ്ട്. ഇതിൽ വ്ലോഗുകളും മറ്റുമായി ഏറെ സജീവമാണ്. അടുത്തിടെയാണ് മകൾ ദിയ കൃഷ്ണയുടെ വിവാഹം നടന്നിരുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ ഘട്ടം ഘട്ടമായി യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

സോഫ്റ്റ്‌വയർ എൻജിനീയർ ആയ അശ്വിൻ ഗണേഷ് ആണ് ദിയയുടെ വരൻ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. തന്റെ പ്രണയ വിവാഹമാണെന്നുള്ളത് ദിയ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരുന്നു .മോഡലിങ്ങും ഫോട്ടോഷൂട്ടുമായി ഏറെ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം.കുടുംബത്തിലെ ഓരോ വിശേഷങ്ങളും അപ്പോൾ തന്നെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കും മുന്നിൽ പങ്കുവയ്ക്കാറുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇപ്പോൾ ഇളയ മകൾ ഹൻസികയുടെ ജന്മദിനത്തിന്റെ വിശേഷങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ഹൻസികക്ക് ഇന്ന് 19 വയസ്സ് തികഞ്ഞു. ഹൻസിക തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഹൻസിക പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. വെൽവെറ്റ് ഫിഷ്കട്ട് ഫ്രോക്കാണ് പിറന്നാൾ ദിനത്തിൽ ഹൻസികയുടെ ഔട്ട്ഫിറ്റ്.

Hansika Krishna 19th Birthdayb Celebration

നിരവധി പേരാണ് ചിത്രത്തിനു താഴെ ആശംസകളും ആയി എത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എടുത്തോ എന്നതായിരുന്നു അതിൽ ഒരു കമന്റ്.അതൊക്കെ എപ്പോഴേ എടുത്തു എന്നതായിരുന്നു ഹൻസിക അതിനു മറുപടിയായി നൽകിയത്.അടുത്തിടെയല്ലേ 18 വയസ്സായതെന്ന് എന്ന കമന്റും ഉണ്ട്.ഓരോ വർഷം കഴിയുംതോറും ഹൻസികയുടെ സൗന്ദര്യം കൂടിവരികയാണെന്നും ചിത്രത്തിനു താഴെ കമന്റായി കാണാം.

Read Also : ക്യാരറ്റ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്ത് നോക്കു