Healthy snack for kids

ക്യാരറ്റ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്ത് നോക്കു.

Healthy snack for kids: കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ ഒരു പലഹാരം വളരെ ഇഷ്ടപെടും. ഹെൽത്തിയായ ഈ സ്നാക് ഉണ്ടാകുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ Advertisement Kerala Prime News അംഗമാവാൻ Join രീതി ഒരു കുക്കറിലേക്ക് ക്യാരറ്റ് വട്ടത്തിൽ അരിന്നതും പഴം ചെറുതായി അരിഞ്ഞതും ഒരു ടീ സ്പൂൺ നെയ്യും 1/2 ടീ സ്പൂൺ പഞ്ചസാരയും കുറച്ച് പാലും ഒഴിച്ച് ഒരു വിസിൽ വേവിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് […]

Healthy snack for kids: കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ ഒരു പലഹാരം വളരെ ഇഷ്ടപെടും. ഹെൽത്തിയായ ഈ സ്നാക് ഉണ്ടാകുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ക്യാരറ്റ് – 2 എണ്ണം
  • നേന്ത്ര പഴം – 1/2 ഭാഗം
  • നെയ്യ്
  • പഞ്ചസാര – 1/2 കപ്പ് + 1/2 ടീ സ്പൂൺ
  • പാൽ – 1/4 കപ്പ്
  • ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
  • തേങ്ങ കൊത്ത്
  • റവ – 3/4 കപ്പ്
  • ഏലക്ക പൊടി – 1 ടീ സ്പൂൺ
  • ഉപ്പ് – 1 നുള്ള്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • കശുവണ്ടി

രീതി

ഒരു കുക്കറിലേക്ക് ക്യാരറ്റ് വട്ടത്തിൽ അരിന്നതും പഴം ചെറുതായി അരിഞ്ഞതും ഒരു ടീ സ്പൂൺ നെയ്യും 1/2 ടീ സ്പൂൺ പഞ്ചസാരയും കുറച്ച് പാലും ഒഴിച്ച് ഒരു വിസിൽ വേവിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ഇട്ടുകൊടുത്ത് ക്യാരറ്റിലെ ഈർപ്പം ഒന്ന് മാറ്റിയെടുക്കുക. ശേഷം ഇത് കോറി മാറ്റിവെച്ച് കഴിയുമ്പോൾ ഇതേ പാനിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത് തേങ്ങാക്കൊത്ത് വർക്കുക. മിക്സിയുടെ ജാറിലേക്ക് റവയും അരക്കപ്പ് പഞ്ചസാരയും ഇട്ട് നന്നായി പൊടിച്ചു എടുത്ത് ഒരു ബൗളിലേക്ക് മാറ്റി വെക്കുക. വീണ്ടും മിക്സിയുടെ ജാറിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന പാലും ക്യാരറ്റും പഴവും ഇട്ടുകൊടുത്തു നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

Healthy snack for kids

ഇനി റവയുടെ പൊടിയിലേക്ക് ഇപ്പോൾ അടിച്ചു വച്ച പഴത്തിന്റെ പേസ്റ്റ് ഒഴിച്ചുകൊടുത്ത് നന്നായി മിക്സ് ചെയ്യുക. വീണ്ടും കുറച്ച് പാൽ ഒഴിച്ചു കൊടുത്തു കേക്കിന്റെ ബാറ്ററിന്റെ രൂപത്തിൽ ആക്കിയെടുക്കുക. ഇതിലേക്ക് കശുവണ്ടിയും പൊരിച്ചു വച്ചിരിക്കുന്ന തേങ്ങാക്കൊത്ത് കൂടി ഇട്ടു കൊടുക്കേണ്ടതാണ്. ഒരു സ്റ്റീമർ വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് തടവിയ പാത്രം വെച്ചുകൊടുക്കുക. ഇതിലേക്ക് മുക്കാൽ ഭാഗം ബാറ്റർ ഒഴിച്ചു കൊടുക്കുക. ശേഷം ഇത് അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിച്ച് കഴിയുമ്പോൾ വീണ്ടും തുറന്ന് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ഇട്ട് കൊടുക്കുക. പിന്നീട് 10 മിനിറ്റ് ലോ ഫ്ലെയിമിൽ വച്ച് വേവിക്കുക. Video Credit : Mrs chef

Read Also : നോവായി മാറിയ വയലിന് താളത്തിന് ഇന്ന് ആറു വയസ്സ്