Ivan Vukomanović Take Over As The New Head Coach Of The Club

ബ്ലാസ്റ്റേഴ്‌സിന്റെ എതിർചേരിയിൽ നിൽക്കാൻ ആശാനാവില്ല, ഐഎസ്എൽ ക്ലബിന്റെ ഓഫർ നിരസിച്ച് ഇവാൻ വുകോമനോവിച്ച്.

Ivan Vukomanović Take Over As The New Head Coach Of The Club

Ivan Vukomanović Take Over As The New Head Coach Of The Club: കഴിഞ്ഞ സീസണിന്റെ അവസാനത്തോടെയാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ( Kerala Blasters) വിടുന്നത്. മൂന്നു സീസണുകൾ ക്ലബ്ബിനെ നയിച്ച അദ്ദേഹം ആരാധകരുടെ പ്രിയങ്കരനായ പരിശീലകനായിരുന്നു. മൂന്നു വർഷത്തിനിടയിൽ ഒരു കിരീടം പോലും നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കാനും സ്വീകാര്യത നേടാനും കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച വ്യക്തിത്വത്തെ എടുത്തു കാണിക്കുന്നു.

തന്നെ വളരെയധികം സ്നേഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ എതിരാളിയായി നിൽക്കാൻ കഴിയില്ലെന്നും അതിനാൽ ഇന്ത്യയിലെ മറ്റു ക്ലബുകളെ പരിശീലിപ്പിക്കാൻ സാധ്യതയില്ലെന്നും ഇവാൻ വുകോമനോവിച്ച് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പറയുക മാത്രമല്ല, കഴിഞ്ഞ ദിവസം ഐഎസ്എല്ലിലേക്ക് (ISL) തിരിച്ചു വരാനുള്ള ഓഫർ നിരസിച്ച് താൻ പറഞ്ഞത് വെറും വാക്കല്ലെന്ന് ആശാൻ തെളിയിക്കുകയും ചെയ്‌തിരിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Ivan Vukomanović Take Over As The New Head Coach Of The Club

ഈസ്റ്റ് ബംഗാളാണ് ഇവാൻ വുകോമനോവിച്ചിനെ (Ivan Vukomanović) സ്വന്തമാക്കാൻ ശ്രമിച്ചത്. അവരുടെ പരിശീലകനായിരുന്ന കാർലെസ് കുവാദ്രത് ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇപ്പോൾ അതിനു പകരക്കാരനെ തേടിക്കൊണ്ടിരിക്കുന്ന കൊൽക്കത്ത ക്ലബ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെയും നോട്ടമിട്ടിരുന്നുവെന്ന് ഫീൽഡ് വിഷൻ റിപ്പോർട്ട് ചെയ്യുന്നു.

സ്ലോവേനിയൻ പരിശീലകന് വേണ്ടി ഈസ്റ്റ് ബംഗാൾ പ്രാഥമികമായ നീക്കങ്ങൾ നടത്തുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ (East Bengal) ആദ്യത്തെ ഓഫർ വന്നപ്പോൾ തന്നെ ഇവാൻ വുകോമനോവിച്ച് അത് നിരസിക്കുകയാണ് ചെയ്‌തത്‌. കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയായ ഒരു ടീമിനെ പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് വിമുഖതയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

സ്ഥിരതയില്ലാത്ത പ്രകടനം നടത്തിയിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്ഥിരതയോടെ കളിക്കുന്ന ടീമായി മാറ്റിയതിൽ ഇവാൻ വുകോമനോവിച്ചിന് വലിയ പങ്കുണ്ട്. ഐഎസ്എല്ലിൽ മൂന്നു വർഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹത്തിന് ഇനിയും ഇന്ത്യയിൽ നിന്നും ഓഫറുകൾ വന്നേക്കാം. നിലവിൽ ഒരു ടീമിന്റെയും സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്ത അദ്ദേഹം ഡഗ് ഔട്ടിലേക്ക് തിരിച്ചു വരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Read Also : നാലാം വിവാഹത്തിന് ഒരുങ്ങി വനിത വിജയകുമാർ; ഞെട്ടിച്ച് സേവ് ദി ഡേറ്റ്.