Kerala Medical PG Entrance Exam

കേരള മെഡിക്കൽ പിജി അപേക്ഷ നൽകാം; യോഗ്യതകൾ ഇങ്ങനെ.

Kerala Medical PG Entrance Exam

Kerala Medical PG Entrance Exam: കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാ൯റ്റ് ഡിഗ്രി കോഴ്സുകളിൽ 2024-25ലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 7ആം തിയതി വൈകിട്ടു 4ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

സർക്കാർ മെഡിക്കൽ കോളജ്,തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ(RCC) എന്നി സംസ്‌ഥാന ക്വോട്ട സീറ്റുകൾ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകൾ എന്നിവയും സെലക്ഷനിൽ പെടും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 864 സീറ്റും ആർസിസിയിൽ 18സീറ്റുമാണ് കഴിഞ്ഞവർഷം ഉണ്ടായിരുന്നത്. ഓരോ കോളേജിലും ഓരോ സ്പെഷ്യൽറ്റിയിലുമുള്ള സീറ്റ് വിവരങ്ങൾ പിന്നീടാണ് അറിയിക്കുക. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഈ വർഷം ദേശീയതലത്തിൽ നടത്തിയ നീറ്റ്-പിജിയിലെ റാങ്കുകൾ അടിസ്ഥാനമാക്കി കേരള സംസ്ഥാന ക്വോട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ വിശേഷ റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് ഇവിടത്തെ സെലെക്ഷൻ.

പ്രവേശനയോഗ്യത

നാഷനൽ മെഡിക്കൽ കമ്മിഷൻ അംഗീകരിച്ചതുപോലെ എംബിബിഎസ് ബിരുദം നേടി 2024 ഓഗസ്റ്റ് 15ന് എങ്കിലും ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. കേരളത്തിലുള്ള ഇന്ത്യക്കാർക്കാണു പ്രവേശനാർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെ ജനറൽ കാറ്റഗറി / എൻആർഐ സീറ്റുകളിൽ പ്രവേശനത്തിനു പരിഗണിക്കും. എന്നാൽ സംവരണാർഹതയില്ല.

2024ലെ നീറ്റ്- പിജിയിൽ കാറ്റഗറി അനുസരിച്ച് ഈ പറയുന്ന സ്കോർ വേണം

ജനറൽ / സാമ്പത്തിക പിന്നാക്കം എന്നീ വിഭാഗക്കാർക്ക് 50-ാം പെർസന്റൈൽ, ഇവരിലെ ഭിന്നശേഷിക്കാർക്ക് 45-ാം പെർസന്റൈൽ. മറ്റെല്ലാ സംവരണ വിഭാഗക്കാരും (ഭിന്നശേഷിയുൾപ്പെടെ) 40-ാം പെർസന്റൈൽ. സർവീസ് കോട്ടക്കാർക്കും ഇതേ ക്രമത്തിൽ യോഗ്യത വേണം. ജനറൽ ക്വോട്ടക്കാർക്കു പ്രായപരിധി ഇല്ല. സർവീസ് ക്വോട്ടയ്ക്ക് ഉയർന്ന പ്രായമുണ്ട്. 2024 ഡിസംബർ 31ന് മെഡിക്കൽ വിദ്യാഭ്യാസവകുപിന് 49 വയസ്സ്, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ് എന്നിവർക്ക് 47 വയസ്സ്.

മറ്റു വ്യവസ്‌ഥകൾ

3 വർഷമാണ് കോഴ്സ് ദൈർഘ്യം. 2024 ഏപ്രിൽ 30ന് എങ്കിലും മെഡിക്കൽ പിജി ഡിപ്ലോമ നേടിയവർ അതേവിഷയത്തിൽ 2 വർഷംകൊണ്ട് കോഴ്സ് പൂർത്തിയാക്കാം. സർക്കാർ കോളജുകളിലെ വാർഷിക ഫീ 70,000 രൂപയും കോഷൻ ഡിപ്പോസിറ്റ് 11,580 രൂപയുമാണ്. സർവകലാശാലയുടെ ഫീസിന് പുറമേ ആർസിസിയിലെ വാർഷിക ഫീസ് 3 ലക്ഷം രൂപയോളംവരും. കൂടുതൽ വിവരത്തിന് https://rcctvm.gov.in സന്ദർശിക്കാം.

സീറ്റ് അലോട്മെന്റ്റിനു മുൻപ് സ്വാശ്രയകോളജുകളിലെ ഫീസ് നിരക്കുകൾ അറിയാം. അർഹതയുള്ള വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. സ്ട്രേ വേക്കൻസി അലോട്മെന്റിൽ സീറ്റു ലഭിച്ചിട്ടും ചേരാതിരിക്കുകയോ, ഏതെങ്കിലും ഘട്ടത്തിൽ പഠനം നിർത്തുകയോ ചെയ്യുന്നപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും.

സംസ്ഥാന ക്വോട്ടയിൽ 10% സീറ്റുകൾ സർവീസ് ക്വോട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ശേഷിച്ച സീറ്റുകളിൽ 8% പട്ടികജാതി, 2% പട്ടികവർഗം , 8%ഈഴവ, മറ്റു പിന്നാക്ക ഹിന്ദു 7%, മുസ്ല‌ിം 7%, ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ 3%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുഡുംബി 1%, സാമ്പത്തികപിന്നാക്കം 10% എന്നിങ്ങനെയാണ് സംവരണം. ബാക്കി ജനറൽ മെറിറ്റ് ക്വോട്ട.ഇതിൽനിന്ന് ഓരോ സീറ്റ് വിമുക്തഭടർക്കും യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ആശ്രിതർക്കായി നീക്കിവച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാർക്ക് ഓരോ കാറ്റഗറിയിലും 5% സംവരണമുണ്ട്. അപേക്ഷാഫീ 1000 രൂപയാണ്. പട്ടികവിഭാഗം 500 രൂപ,സർവീസ് കോട്ടക്കാർ ജനറൽ സീറ്റിലേക്കും അപേക്ഷിക്കുന്നെങ്കിൽ അതിന് 1000 രൂപ വേറെയും അടയ്ക്കണം. ഹെൽലൈൻ: 0471 2525300.

Read Also : ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ച് സ്വർണ്ണവില റെക്കോർഡിലേക്ക്.