October 2nd Gandhi Jayanthi

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ ജന്മദിനം; ആഘോഷമാക്കി രാജ്യം.

October 2nd Gandhi Jayanthi

October 2nd Gandhi Jayanthi: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155-ാം ജന്മദിന ആഘോഷത്തിലാണ് രാജ്യം. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ​ഗാന്ധിജിയുടെ 78 വർഷം നീണ്ട ജീവിതം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നാൾവഴികളാണ്. അഹിംസ എന്ന മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയൻ്റെയും മനസ്സുകളിൽ ജീവിക്കുന്നു. ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‍ലിഭായിയുടെയും മകനായി 1869 ഒക്ടോബർ രണ്ടിന് ഗാന്ധിജി ജനിച്ചു.

1883 ൽ കസ്തൂർബയെ വിവാഹം ചെയ്തു. നിയമപഠനത്തിനായി 1888ൽ ഇംഗ്ലണ്ടിലേക്ക് പോയി. 1891ൽ നിയമപഠനം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തി. അദ്ദേഹം ബോംബെയിലും രാജ്കോട്ടിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പോരാളിയായിരുന്നു ഗാന്ധിജി. ലോകത്തിന് മുന്നിൽ അഹിംസയുടേയും സത്യാഗ്രഹത്തിൻ്റേയും പുതിയ വെളിച്ചം പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഗാന്ധി ജയന്തി ദിനത്തിൽ അന്താരാഷ്ട്ര അഹിംസാ ദിനമായും ലോകം ആചരിക്കുന്നുണ്ട്. 1915 ൽ ആണ് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിൽ സജീവമാകുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

October 2nd Gandhi Jayanthi

ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി 1917 ഏപ്രിൽ 16-ന് സമരം നടത്തി. ഈ സമരത്തെ തുടർന്നാണ് ഗാന്ധിജി ആദ്യമായി അറസ്റ്റ് വരിക്കുന്നത്. ശേഷം 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പുസത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം എന്നി സമരങ്ങൾക്കെല്ലാം ഗാന്ധിജി നേതൃത്വം നൽകി. സ്വാതന്ത്ര്യം ലഭിക്കുമെന്നുറപ്പായപ്പോഴും വിഭജനത്തെ അദ്ദേഹം എതിർത്തിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷത്തിന് ശേഷം നഥുറാം വിനായക് ഗോഡ്സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടു.

1948 – ജനുവരി 30ന് ആയിരുന്നു സംഭവം. അന്ന് ഗാന്ധിജിക്ക് 78 വയസ്സ്. ലോകം തന്നെ ഞെട്ടിത്തരിച്ച ദിവസമായിരുന്നു അത്. രാജ്യം വിപുലമായാണ് ഗാന്ധി ജയന്തി ദിനം ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികൾ ഇന്ന് രാജ്യത്തുടനീളം നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ളവർ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാർച്ചന നടത്തും. സംസ്ഥാന സർക്കാരുകളുടെ ഭാഗമായും വിപുലമായ ആഘോഷങ്ങൾ നടക്കുന്നുണ്ട്.

Read Also : രാജയോഗം കാത്തിരിക്കുന്ന 5 നക്ഷത്രങ്ങൾ ഇവയെല്ലാം