ആശങ്കകൾ ഒഴിഞ്ഞു; തലൈവർ രജനികാന്ത് നാളെ പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടേക്കും.

Rajnikanth Will Be Discharge From Hospital Tomorrow

Rajnikanth Will Be Discharge From Hospital Tomorrow: ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായകൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശ്വാസം. കഴിഞ്ഞ ദിവസമാണ് കടുത്ത വയറു വേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയിൽ എത്തിയ താരം നിരീക്ഷണത്തിലായിരുന്നുവെന്നാണ് ഡിടി നെക്‌സ്റ്റിലെ റിപ്പോർട്ട്.

ഹൃദയസംബന്ധമായ ചികിത്സയ്ക്കു വിധേയനായിരുന്ന താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ നാളെ ആശുപത്രി വിട്ടേക്കും. ഡോക്‌ടർമാരുടെ സംഘത്തിനൊപ്പം വൈദ്യപരിശോധനയും നടന്നുവരികയാണ്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു പ്രാഥമിക നിഗമനം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Rajnikanth Will Be Discharge From Hospital Tomorrow

തുടർന്നു നടത്തിയ പരിശോധനയിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തി. ശസ്ത്രക്രിയ ഒഴിവാക്കി, ട്രാൻസ്‌ കത്തീറ്റർ രീതിയിലൂടെ ചികിത്സിച്ചതായും പ്രശ്നം പരിഹരിച്ചതായും ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കി. സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് സായി സതീഷിന്റെ നേതൃത്വത്തിലാണു ചികിത്സ പൂർത്തിയാക്കിയത്.

ഒപ്പം താരത്തെ നായകനാക്കി ജ്ഞാനവേലിന്റെ സംവിധാനത്തിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യൻ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തിറക്കുന്നതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.

Read Also : 14,298 ഒഴിവുകൾ; കേരളത്തിലും നിരവധി അവസരവുമായി റെയിൽവേ