Vanitha Vijayakumar 4th Wedding Updates

നാലാം വിവാഹത്തിന് ഒരുങ്ങി വനിത വിജയകുമാർ; ഞെട്ടിച്ച് സേവ് ദി ഡേറ്റ്.

Vanitha Vijayakumar 4th Wedding Updates

Vanitha Vijayakumar 4th Wedding Updates: വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ സൃഷ്‌ടിച്ച താരമാണ് വനിത വിജയകുമാർ. നടിയുടെ ഇൻസ്‌റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാർത്തകൾക്കു വഴിവച്ചിരിക്കുന്നത്. റോബർട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ് ഡേറ്റ് ചിത്രമാണ് സ്റ്റോറിയിൽ കാണാനാകുക. ഒക്ടോബർ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററിൽ കാണാം. നടനും കൊറിയോഗ്രാഫറുമാണ് റോബർട്.

മമ്മൂട്ടി നായകനായെത്തിയ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറായി മാറി. ബിഗ് ബോസ് സീസൺ സിക്‌സിൽ മത്സരാർഥിയായിരുന്നു. കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന താരം ഒറ്റയ്ക്കായിരുന്നു താമസം. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേർപിരിയുന്നത്. വലിയ കോലാഹലങ്ങളൊക്കെ ഉണ്ടായിരുന്നു നടിയുടെ മൂന്നാമത്തെ വിവാഹത്തിന്. എഡിറ്റർ പീറ്റർ പോൾ ആയിരുന്നു വരൻ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

എന്നാൽ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്ത‌തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെൺമക്കളുടെ സമ്മതത്തോടെയായിരുന്നു വനിത വിജയകുമാർ മൂന്നാമതും വിവാഹിതയായത്. ഈ വിവാഹങ്ങളിൽനിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്. 2000-ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007-ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ടു കുട്ടികൾ.

Vanitha Vijayakumar 4th Wedding Updates

അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്‌. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 ൽ ഇവർ വിവാഹമോചിതരായി. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. ‘ചന്ദ്രലേഖ’ എന്ന വിജയ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

Read Also : കേരള മെഡിക്കൽ പിജി അപേക്ഷ നൽകാം; യോഗ്യതകൾ ഇങ്ങനെ.