Kerala Blasters Coach Appreciates Malayalee Player

വിബിൻ മോഹനൻ ടീമിനു വലിയ ഊർജ്ജമാണ് നൽകിയത്, മലയാളി താരത്തെ പ്രശംസ കൊണ്ടു മൂടി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Kerala Blasters Coach Appreciates Malayalee Player

Kerala Blasters Coach Appreciates Malayalee Player: കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിൽ നിന്നും സീനിയർ ടീമിലെത്തിയ താരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുത്തരമായിരിക്കും ഉണ്ടാവുക. മധ്യനിരയിൽ കളിക്കുന്ന വിബിൻ മോഹനൻ. ഇവാൻ വുകോമനോവിച്ച് പരിശീലകനായ രണ്ടാമത്തെ സീസണിൽ ടീമിലെത്തിയ വിബിൻ മോഹനൻ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു.

സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിലൂടെ പ്രാദേശികതലത്തിൽ നിന്നും ഉയർന്നു വന്ന ഏറ്റവും മികച്ച പ്രതിഭയാണ് വിബിൻ മോഹനനെന്ന് യാതൊരു സംശയവുമില്ല. പരിക്ക് കാരണം പ്രീ സീസൺ മത്സരങ്ങളിലോ ഡ്യൂറൻഡ് കപ്പിലോ പങ്കെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ആദ്യത്തെ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയത് മുതൽ മികച്ച പ്രകടനം നടത്തുന്ന താരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സ്റ്റാറെ സംസാരിക്കുകയുണ്ടായി.

whatsapp icon
Kerala Prime News അംഗമാവാൻ

“ഞങ്ങൾക്ക് പരിക്കിന്റെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വിബിൻ അടക്കം ചില താരങ്ങൾ തിരിച്ചു വരികയും ചെയ്‌തു. അവനു ഞാനുമായി അടുത്ത ബന്ധമുണ്ട്, താരത്തിന്റെ വരവ് വലിയ ഊർജ്ജമാണ് ടീമിന് നൽകിയത്. പന്തിന്മേൽ താരത്തിനുള്ള ആധിപത്യവും പാസിങ്ങിലും കളിയിലുമുള്ള മികവും ടീമിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.” മൈക്കൽ സ്റ്റാറെ പറഞ്ഞു.

Kerala Blasters Coach Appreciates Malayalee Player

ഡെങ്കിപ്പനി ബാധിച്ച് കളിക്കളത്തിനു പുറത്തായിരുന്നു അഡ്രിയാൻ ലൂണ പൂർണമായും തിരിച്ചു വരുന്നതിനു വേണ്ടി തങ്ങൾ കാത്തിരിക്കുകയാണെന്നും മൈക്കൽ സ്റ്റാറെ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ അവസാനത്തെ പതിനഞ്ചു മിനുട്ടോളം അഡ്രിയാൻ ലൂണ കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഒഡിഷ എഫ്‌സിക്കെതിരെ ലൂണ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മധ്യനിരയിൽ വിബിൻ മോഹനൻ എത്തിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മികവ് വർധിച്ചിട്ടുണ്ട്. അതിനൊപ്പം ക്രിയേറ്റിവായി കളിക്കാൻ കഴിയുന്ന ലൂണ കൂടി ചേരുന്നതോടെ ടീം കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ലൂണ തിരിച്ചു വരുന്നതോടെ ഏത് വിദേശതാരത്തിനാവും ആദ്യ ഇലവനിലെ സ്ഥാനം നഷ്‌ടമാവുകയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതക്കുറവുണ്ട്.

Read Also : ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കും ,എഴുന്നേൽക്കുമ്പോൾ കാൽ തൊട്ടുതൊഴും ; സ്വാസികയെ കുറിച്ച് പ്രേം

Leave a Comment

Your email address will not be published. Required fields are marked *