Protein Rich Nuts

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ നട്സുകൾ ശീലമാക്കൂ

Protein Rich Nuts

Protein Rich Nuts: മസിലുകൾ പെരുപ്പിച്ച് കാണിക്കാൻ ആണ് പ്രോട്ടീൻ എന്നാണ് പലരും കരുതിയിരിക്കുന്നത്. നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ വേണം .പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. പ്രോട്ടീൻ ലഭിക്കാനായി പ്രോട്ടീൻ സമ്പുഷ്ടമായ ചില ഭക്ഷണങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവയൊകെ ജിവിതത്തിൽ ശീലമാക്കുക..

ബദാം

whatsapp icon
Kerala Prime News അംഗമാവാൻ

100 ഗ്രാം ബദാമിൽ 21.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവയും ബദാമിലുണ്ട്.

പിസ്ത

100 ഗ്രാം പിസ്ത‌തയിൽ 20.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സി, ഇ, കാത്സ്യം, വിറ്റാമിൻ കെ, ഏ, ബി 6, അയേൺ, സിങ്ക്, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയതാണ് പിസ്ത‌.

നിലക്കടല

പ്രോട്ടീനിന്റെ കലവറയാണ് ഇവ. 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Protein Rich Nuts

അണ്ടിപരിപ്പ്

100 ഗ്രാം കശുവണ്ടിയിൽ 18.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയേൺ, സിങ്ക് തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.

വാൾനട്‌സ്

100 ഗ്രാം വാൾനട്സിൽ 15.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ് ഇവ.

ബ്രസീൽ നട്സ്

100 ഗ്രാം ബ്രസീൽ നട്സിൽ 14.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സേലീനിയവും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയും കഴിക്കാം.

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിൻ്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Leave a Comment

Your email address will not be published. Required fields are marked *