mohanlal

നാളെ നാളെ, നീണ്ടു പോയൊരു സമ്മാനത്തിന്റെ ഓർമ്മകൾ പങ്കുവച് ലാലേട്ടൻ.

mohanlal and kamal hasan

mohanlal speaks about kamal hasan: ഉലകനായകൻ കമൽഹാസനും, നാല് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ചരിത്രമായി മാറിയ നടൻ മോഹൻലാലും എന്നും ആരാധകർക്കിടയിൽ കത്തി നിൽക്കുന്ന നക്ഷത്രങ്ങളാണ്.എണ്ണിയാൽ തീരാത്തത്രത്തോളം സിനിമകൾ സമ്മാനിച്ച തരരാജാക്കന്മ്മാർ ഒരുമിച്ചാദ്യമായി വെള്ളിത്തിരയിൽ അവതരിച്ചത് “ഉന്നൈ പ്പോൽ ഒരുവൻ “എന്ന തമിഴ് ചിത്രത്തിലായിരുന്നു.ചക്രി ടോലെറ്റി ആദ്യമായി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഉന്നൈ പ്പോൽ ഒരുവൻ.

വർഷങ്ങൾക്കു ശേഷം ഇപ്പോഴിത കമൽഹാസനൊപ്പം ഉന്നൈപ്പോൾ ഒരുവനിൽ ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ലാലേട്ടൻ.കമലഹാസനൊപ്പം ഒന്നിക്കാൻ കഴിഞ്ഞ സിനിമനുഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കമൽ ഹാസനുമൊത്ത് അഭിനയിച്ച ഏക സിനിമയാണ് ഉന്നെ പ്പോൽ ഒരുവൻ. ഒറ്റ സീനിൽ മാത്രമൊതുങ്ങിയ കോമ്പിനേഷൻ. സിനിമ മുഴുവൻ ഞങ്ങളുടെ ഫോൺ സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഒടുവിൽ, രണ്ടുദിക്കിലേക്ക് നടന്നുപോകുമ്പോൾ മാത്രം ഞങ്ങളുടെ കഥാപാത്രങ്ങൾ പരസ്പരം അറിയുമായിരുന്നിട്ടും ഒന്നും മിണ്ടാതെ നടന്നുപോകുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

ins 1 min 1

ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്‌ധർക്കൊപ്പവും ഇന്ത്യയിലെ മികച്ച നടന്മാർക്കും സംവിധായകർക്കുമൊപ്പവും പ്രവർത്തിച്ചിട്ടുള്ള ആളാണ് കമൽ ഹാസൻ, അദ്ദേഹത്തെ പോലെ ഒരാൾ ‘ഉന്നൈ പോൽ ഒരുവനി’ൽ ഒപ്പമഭിനയിക്കാൻ എന്നെ വിളിച്ചത് വലിയൊരു കാര്യമായാണ് ഞാൻ കണ്ടത്. അതിന്റെ ഡബ്ബിങ് പോലുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുമ്പോഴെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു.കൂടെ അഭിനയിക്കുന്നവർ പെർഫെക്‌ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. കോസ്റ്റ്യൂമായാലും മേക്കപ്പായാലും ലിപ് മൂവ്മെൻ്റായാലും ഫ്രെയിം ടു ഫ്രെയിം അദ്ദേഹത്തിന്റെ ശ്രദ്ധയുണ്ടാകും.

mohanlal speaks about kamal hasan

ഒപ്പം ഉന്നൈ പോൽ ഒരുവനിൽ അഭിനയിക്കുന്നതിനിടയിൽ കമൽ തനിക്ക് ഒരു സമ്മാനം വാഗ്ദാനം ചെയ്തതിനെ കുറിച്ചും ലാലേട്ടൻ രസകരമായ പറഞ്ഞതിങ്ങനെ,ഉന്നൈ പോൽ ഒരുവനിൽ അഭിനയിക്കുന്ന കാലത്ത് കമൽ ഹാസൻ എനിക്കൊരു സമ്മാനം വാഗ്ദാനം ചെയ്‌തു, ഒരു റഷ്യൻ വാച്ച്. പക്ഷേ, ഇന്നുവരെ അതെനിക്കു തന്നില്ല. കാണുമ്പോഴെല്ലാം പറയും, സോറി ലാൽ. അടുത്ത തവണ തീർച്ചയായും.. അങ്ങനെ എത്രയോ നാൾ കടന്നുപോയി. പിന്നീട് ഞാൻ തമാശയ്ക്കായി അദ്ദേഹത്തോടു ചോദിക്കും, സാർ…നമ്മുടെ വാച്ച്? നിഷ്‌ക്കളങ്കമായ ചിരിയോടെ അപ്പോൾ അദ്ദേഹം പറയും, അടുത്ത തവണ, അങ്ങനെ നാളെ നാളെയായി നീണ്ടു പോയ സമ്മാനത്തിന്റെ രസകരമായ ഓർമകൾ അദ്ദേഹം പങ്കുവെച്ചു.

Read also: കടന്നു വന്ന കെട്ടകാലത്തെ കുറിച്ചുള്ള നോവിക്കുന്ന ഓർമകൾ പങ്കുവെച്ച് നടൻ അരവിന്ദ് സ്വാമി.

Leave a Comment

Your email address will not be published. Required fields are marked *