innathe swarna vila

കുതിപ്പിനെ തുടർന്ന് സ്വർണ വിലയിൽ നേരിയ ആശ്വാസം, ഇന്നത്തെ വില അറിയാം

gold rate

innathe swarna vila: സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം.ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലെത്തി. അതേസമയം പവന് 160 രൂപ കുറഞ്ഞു.പവന് ഇന്ന് 56,800 രൂപയാണ് വില.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏറ്റവും ഉയർന്ന രീതിയിൽ തന്നെയാണ് സ്വർണ്ണവില തുടർന്നു പോന്നിരുന്നത്.7120 രൂപയായിരുന്നു മൂന്ന് ദിവസങ്ങളിലായി സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

സംസ്ഥാനത്ത് ഇനിയും സ്വർണത്തിന്റെ നിരക്ക് ഉയരുമോ എന്ന ആശങ്ക നിലനിൽക്കെയാണ് നേരിയ ആശ്വാസമേകി സ്വർണ്ണത്തിന്റെ വിലയിൽ ഇന്ന് ചെറിയ കുറവ് വന്നത്.അതേസമയം സ്വർണ്ണവില ഇനിയും റെക്കോർഡ് വിലയിലേക്ക് ഉയരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡിസംബർ മാസത്തോടെ സ്വർണം ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വിലയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

innathe swarna vila

അതേസമയം നിലവിലുള്ള കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.യുഎസ് ഫെഡറല്‍ റിസര്‍വ് അര ശതമാനം പലിശ നിരക്ക് കുറച്ചതാണ് സ്വർണ വിപണിയില്‍ പ്രതിഫലിച്ചത്.

ഇ മാസത്തെ സ്വർണ വില
ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

Read also: സ്മാർട്ട് ഫോണുകളും മറ്റു ഇലക്ട്രോണിക് ഗാഡ്ജറ്റുകളും വൻ വിലക്കുറവിൽ, ആഘോഷമാക്കാം ഷോപ്പിംഗ് ഉത്സവം

Leave a Comment

Your email address will not be published. Required fields are marked *