ഭൂമിയെ ലക്ഷ്യമാക്കി വമ്പൻ സൗരവാത പ്രവാഹം(solar storm) വരുന്നു. വരും ദിവസങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഉപഗ്രഹ ഓപ്പറേറ്റർമാർക്ക് ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളെയും ഉപഗ്രഹ സംവിദാനങ്ങളെയും ഇത് കാര്യമായ രീതിയിൽ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിപ്പ് നൽകി.
സൗരവാതങ്ങള്‍ക്ക് പിന്നാലെയെത്തുന്ന ഈ സൗരകൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് ഐഎസ്ആര്‍ഒ മുന്നറിപ്പ് നൽകിട്ടുണ്ട്.ഒക്ടോബർ 1ന് X 7.1 ക്ലാസില്‍പെട്ട സൗരജ്വാലയും ഒക്ടോബർ 3ന് അതിലും ശക്തമായ X9.0 ക്ലാസില്‍പെട്ട സൗരജ്വാലയും സംഭവിച്ചതായി നാസ നേരത്തെ രേഖപ്പെടുത്തിയിരുന്നു.സൗരജ്വാലകളില്‍ ഏറ്റവും ശക്തിയേറിയതിനെയാണ് X ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
solar storm things to know
സൗരവാതം ഭൂമിക്കരികിലെത്തുമ്പോൾ, അതു ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് കാരണമാവുകയും ചെയ്യുന്നു.മെയ് മാസത്തിൽ ഉടലെടുത്ത അതി കഠിനമായ സൗരകൊടുങ്കാറ്റുകള്‍ വടക്കൻ അർദ്ധഗോളത്തിലുടനീളം ധ്രുവദീപ്തിക്ക് കാരണമായിരുന്നു.
സൂര്യനിലുണ്ടാകുന്ന വലിയ പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകള്‍ക്ക് കാരണമാകുന്നത്. ശക്തമായ തരത്തിലുള്ള ഊർജ്ജവം വെളിച്ചവുമായാണ് അന്തരീക്ഷത്തിലേക്ക് ഇത് പ്രകടമാകുന്നത്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.