kerala blasters ceo

ഒരിക്കലും സംശയം അരുത്, എല്ലാവരും ആസ്വദിക്കൂ: ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് പുതിയ സിഇഒ

kerala blasters ceo

കേരള ബ്ലാസ്റ്റേഴ്സ് ഈയിടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിനെ (kerala blasters ceo) നിയമിച്ചിരുന്നു. നേരത്തെ ഒഡീഷക്കൊപ്പം പ്രവർത്തിച്ചിരുന്ന അഭിക് ചാറ്റർജിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. പ്രധാനമായും രണ്ട് ചുമതലകളാണ് അദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്. ഒന്ന് സ്പോൺസർഷിപ്പ് ഡീലുകൾ കൈകാര്യം ചെയ്യുക എന്നതാണ്. രണ്ടാമത്തേത് മികച്ച ഇന്ത്യൻ താരങ്ങളെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സിലേക്ക് (kerala blasters) കൊണ്ടുവരിക എന്നുള്ളതാണ്.

കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് ഫിയാഗോ ഫാൻസ്‌ കപ്പ് കോമ്പറ്റീഷനിൽ വിജയിക്കാൻ കഴിഞ്ഞു എന്നതാണ്. ട്വിറ്റർ പോൾ കോമ്പറ്റീഷൻ ആയിരുന്നു അരങ്ങേറിയിരുന്നത്. ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ കോമ്പറ്റീഷനിൽ വിജയിച്ചിട്ടുള്ളത്. ഒരു കടുത്ത പോരാട്ടം തന്നെയാണ് അരങ്ങേറിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) ആരാധകരും ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഒരുമിച്ച് നിന്നുകൊണ്ടാണ് ഈ വിജയം സ്വന്തമാക്കിയിട്ടുള്ളത്.

whatsapp icon
Kerala Prime News അംഗമാവാൻ

ഈ വിജയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ചുകൊണ്ട് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ (kerala blasters) ഒരിക്കലും സംശയം അരുത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ വിജയം ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആസ്വദിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റ്‌ ഇങ്ങനെയാണ്.

‘ഒരിക്കലും സംശയം അരുത്.ഈ പോൾ കോമ്പറ്റീഷൻ തെളിയിക്കുന്ന ഒരു കാര്യമുണ്ട്, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്ക് അവരുടെ ആരാധകരുടെ അഭിമാനത്തിനു വേണ്ടിയും ആസ്വാദനത്തിനു വേണ്ടിയും എൻഗേജ്മെന്റിനു വേണ്ടിയും ഒരുമിച്ച് ചേരാം എന്നുള്ളതാണ് ഇത് തെളിയിക്കുന്നത്. എല്ലാവരും ഇത് ആസ്വദിക്കൂ ‘ ഇതാണ് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതിയിട്ടുള്ളത്.

kerala blasters new ceo appointed

നിലവിൽ ഇന്റർനാഷണൽ ബ്രേക്കിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ ട്രെയിനിങ് തുടരുന്നുണ്ട്. വരുന്ന ഇരുപതാം തീയതിയാണ് അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) കളിക്കുക. പുതുമുഖങ്ങളായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ(kerala blasters) എതിരാളികൾ. 4 മത്സരങ്ങൾ കളിച്ച ക്ലബ്ബിന് ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. വരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read also: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പവറിനു മുന്നിൽ ബൊറൂസിയ ഡോർട്ട്മുണ്ട് മുട്ടുമടക്കി, ഒഫീഷ്യൽ പേജ് രംഗത്തിറങ്ങിയിട്ടും കാര്യമുണ്ടായി

Leave a Comment

Your email address will not be published. Required fields are marked *