amala paul

അമ്മയെന്ന നിലയില്‍ ഞാൻ സന്തോഷവതിയായി: മകനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് അമലാപോൾ

amala paul new photoshoot

നിരവധി ആരാധകരുള്ള നടിയാണ് അമല പോൾ. താരം ഇപ്പോൾ സിനിമ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്ത് കുടുംബ ജീവിതംആസ്വാദിക്കുകയാണ്. തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്.സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് അമലയ്ക്കുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയിലും ആണ് ആരാധകർ. അടുത്തിടെയാണ് താരത്തിന് ഒരു കുഞ്ഞു പിറന്നത്.ഇളയ് എന്നാണ് മകന്റെ പേര്.ഇപ്പോൾ മകനോടൊപ്പം പങ്കുവച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കുട്ടികളുടെ ബ്രാൻഡ് ആയ ഓൺലൈൻ സൈറ്റുമായി കൊളാബ് ചെയ്തിട്ടുള്ള പോസ്റ്റ്‌ ആണ് അമല പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ അമലയുടെയും കുഞ്ഞിന്റെയും ചിരിയും അഴകും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു . നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.ഇതിനു മുന്നേ ഓണത്തിന് മകനോടൊപ്പം അമല പങ്കുവെച്ച ചിത്രവും ഏറെ വൈറലായിരുന്നു.ദീപാവലിയോട് അനുബന്ധിച്ചാണ് ഇപ്പോൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

ദീപാവലി അടുത്തിരിക്കെ, ഞാനും എന്റെ കുഞ്ഞും ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യ ആഘോഷത്തെ സ്വീകരിക്കാന്‍ തയ്യാറാവുന്നു! ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നത് ഏത്
ആഘോഷങ്ങളിലും ഞങ്ങളുടെ പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നാണ്.കൂടാതെ ഇലൈ തന്റെ പുതിയ വസ്ത്രം ധരിച്ചപ്പോള്‍ അവന്റെ കണ്ണുകളിലെ സന്തോഷം കണ്ടപ്പോള്‍ എന്റെ ഹൃദയം ഉരുകി. ഒരു അമ്മയെന്ന നിലയില്‍, ഞാന്‍ ഈ നിമിഷങ്ങള്‍ ഇഷ്ടപ്പെടുന്നു, അവനെ അണിയിച്ചൊരുക്കാനും അവന്റെ പുഞ്ചിരിയോടെ അവന്‍ മുറിയില്‍ പ്രകാശം പരത്തുന്നത് കാണാനും കാത്തിരിക്കാനാവില്ല. ഈ ആഘോഷങ്ങളെ വളരെ സവിശേഷമാക്കുന്നത് ചെറിയ കാര്യങ്ങളാണ്. ഈ ദീപാവലി തിളങ്ങാന്‍ ഇലൈയ്ക്ക് കാത്തിരിക്കാനാവില്ല എന്നും അമല ചിത്രത്തിന് താഴെ കുറച്ചു.കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു അമലയുടെയും ജഗതിന്റെയും വിവാഹം.

amalapaul and baby photoshoot

കൊച്ചിയിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ജനുവരി 4ന് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം അമല പങ്കുവെച്ചിരുന്നു.ജൂൺ 11ന് ആണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. മകൻ ജനിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ മകന്റെ ചിത്രങ്ങളെല്ലാം ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരുന്നു അമല പോൾ.മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അമലാ പോൾ അരങ്ങേറ്റം കുറിച്ചത്. തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ മൈന എന്ന തമിഴ് ചിത്രമാണ് അമല പോളിന്റെ കരിയറിൽ വഴിത്തിരിവായത്.ചിത്രം മികച്ച നേട്ടം കൈവരിച്ചു.തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം ഈ ചിത്രത്തിലൂടെ അമലയ്ക്ക് ലഭിക്കുകയും ചെയ്തു. ആടുജീവിതം, അസിഫ് അലി നായകനായ ലെവൽ ക്രോസ് തുടങ്ങിയ ചിത്രങ്ങളിലാണ് അമല പോൾ അവസാനമായി അഭിനയിച്ചത്.

Read also: അർജുൻ അശോകന്റെ പുതിയ ചിത്രത്തിന് സംവിധായക വേഷം അണിഞ്ഞു വിഷ്ണു വിനയ്

Leave a Comment

Your email address will not be published. Required fields are marked *