prithviraj

ജനറലിനു പിറന്നാൾ ആശംസകളുമായി മോഹൻലാൽ: സൂപ്പർസ്റ്റാർ പ്രിത്വിരാജ്‌നു ആശംസകൾ നേർന്ന് സുപ്രിയയും ആരാധകരും

Prithivraj birthday

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് 42-ാം പിറന്നാൾ. നടൻ മാത്രമല്ല നിർമ്മാതാവും സംവിധായകനും ഗായകനും കൂടിയാണ് താരം. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ സ്ഥാനം നിലനിർത്തുക താരം കൂടിയാണ് പൃഥ്വി.

നടൻ മോഹൻലാൽ പൃഥ്വിക്ക് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. എമ്പുരാൻ പോസ്‌റ്റർ പങ്കിട്ടാണ് പിറന്നാളാശംസ. ‘ജനറലിനു പിറന്നാളാശംസ, ദൈവം ഉപേക്ഷിച്ചു സാത്താൻ വളർത്തിയെടുത്തു’ എന്ന കാപ്ഷനാണ് ചിത്രത്തിന് ഒപ്പം നൽകിയിരിക്കുന്നത്. ചക്രവർത്തിയുടെ ജനറൽ ആയ സയിദ് മസൂദ് എന്ന കഥാപാത്രമാണ് പൃഥ്വിരാജ് എമ്പുരാനിൽ അവതരിപ്പിക്കുന്നത്. ആശംസ പോസ്റ്റ്‌ ചെയ്തത് എമ്പുരാൻ, എൽ2ഇ, സയിദ് മസൂദ് എന്നീ ഹാഷ്ടാഗോടെയാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. മോഹൻലാലിനു പിന്നാലെ നിരവധി ആരാധകരും ആശംസ അറിയിച്ചു ഇതിയിരിക്കുകയാണ്. ചക്രവർത്തിയും ചക്രവർത്തിയുടെ ജനറലും ബോക്സ്ഓഫീസ് കീഴടക്കാനെത്തും എന്നാണ് ആരാധക കമന്റുകൾ.

ആരാധക കയ്യടി നേടിയ ചിത്രമാണ് ലൂസിഫർ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുനുണ്ട്. 2022 ഓഗസ്റ്റിലായിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം.

mohanlal shares prithviraj birthday post

2002ൽ തന്റെ ഇരുപതാംവയസിൽ സിനിമയിൽ എത്തുമ്പോൾ നടൻ സുകുമാരൻ്റെ മകൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, നന്ദനം എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെതായ നിലനിൽപ്പ് അറിയിച്ചു. എന്നാൽ നടൻ ഇരുപത്തിരണ്ട് വർഷത്തിനിപ്പുറം ഇരുന്നൂറ് കോടി വരുമാനം നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ്. 2006ൽ വാസ്‌തവം എന്ന ചിത്രത്തിലൂടെ മികച്ച അഭിനേതാവിനുള്ള ആദ്യ സംസ്ഥാന അവാർഡ് സ്വന്തമാക്കി. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലും ഏറെ ശ്രദ്ധേയനാണ് താരം. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട ആടുജീവിതത്തിലും മികച്ച പ്രകാടനം കാഴ്ചവച്ചു. താരത്തിന് ജന്മദിനാശംസകള്‍ നേർന്ന് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.

Read also: അജു വർഗീസും ജോണി ആൻന്റണിയും ഒന്നിക്കുന്ന ‘സ്വർഗം’ ട്രെയിലർ പുറത്ത്.

Leave a Comment

Your email address will not be published. Required fields are marked *