job openings in universities

ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങളുമായി സർവകലാശാലകൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം

job recruitment in universities

തൊഴിലില്ലായ്മയാണോ നിങ്ങളുടെ പ്രശ്നം. എങ്കിൽ ഇനി ആ പേടി വേണ്ട. തൊഴിലില്ലായ്മയിൽ നെട്ടോട്ടമുടുന്നവർക്കായി എം ജി, കാർഷിക, കാലിക്കറ്റ്‌ സർവകലാശാല ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഒരു വർഷത്തെ കരാർ നിയമനത്തിൽ എം ജി സർവകലാശാലയിൽ സിസ്റ്റം അനലിസ്റ്റിന്റെ 2 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജിയിലോ കംപ്യൂട്ടർ സയൻസിലോ ബിഎസ്‌സി/ ബിസിഎ/എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ എംഎസ്‌സി/ ബിഇ/ ബിടെക് അല്ലെങ്കിൽ ഐടി എന്നീ യോഗ്യതകളുള്ളവർക്ക് ഒക്ടോബർ 26 വരെ അപേക്ഷിക്കാം. എം ജി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠന വകുപ്പിൽ സ്പെഷ്യൽ ടീച്ചറുടെ 2 ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനം.

ഒക്ടോബർ 23 നു 10.30ന് നടക്കുന്ന അഭിമുഖത്തിൽ സ്പെഷ്യൽ എജ്യുക്കേഷനിൽ ബിഎഡ് (ഇന്റലക്‌ച്വൽ ഡിസെബിലിറ്റി), മാനസിക/ശാരീരിക വൈകല്യമുള്ള കുട്ടികൾക്കുള്ള അംഗീകൃത സ്‌ഥാപനത്തിൽ 2വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ 50 വയസ്സിനുള്ളിൽ പ്രായമുള്ളവരായിരിക്കണം. 25,000 രൂപ മാസവരുമാനം.എംജി സർവകലാശാലയുടെ ഇന്റർ സ്‌കൂൾ സെൻ്ററുകളിൽ കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ഇക്കണോമിക്സ‌സ് വിഷയങ്ങളിൽ അസിസ്‌റ്റന്റ് പ്രഫസറുടെ 3 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.ഒരു വർഷത്തെ കരാർ നിയമനത്തിനായുള്ള അഭിമുഖം ഒക്ടോബർ 23,24,25 തിയ്യതികളിൽ നടക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ പാമ്പാടുംപാറ ഏലം ഗവേഷണ സ്‌റ്റേഷനിൽ സ്ക‌ിൽഡ് അസിസ്‌റ്റന്റിന്റെ 2 ഒഴിവുകളിലേക്കുള്ള നിയമനം ഒക്ടോബർ 22 ന് 11 മണിക്ക് നടക്കുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

job openings in universities

1 വർഷത്തെ കരാർ നിയമനത്തിൽ, എംഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി, ഒരു വർഷ ജോലി പരിചയം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അവസരം.കേരള കാർഷിക സർവകലാശാലയുടെ ഡയറക്‌ടറേറ്റ് ഓഫ് ഫിസിക്കൽ പ്ലാന്റ്റിൽ അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ, മെക്കാനിക്കൽ) തസ്‌തികകളിൽ നിലവിലുള്ള 4 ഒഴിവുകളിലേക്ക് കരാർ നിയമനം. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 23 വരെ അപേക്ഷിക്കാം. കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ കോളജ് ഓഫ് അഗ്രികൾചറിലെ അഗ്രികൾചറൽ സ്‌റ്റാറ്റിസ്‌റ്റിക്സ് വിഷയത്തിൽ അസിസ്‌റ്റൻ്റ് പ്രഫസർ ഒഴിവിലേക്ക് അവസരം.

ഒരു വർഷത്തെ കരാർ നിയമനത്തിനായുള്ള അഭിമുഖം ഒക്ടോബർ 21 ന് 9:30 ന് നടക്കുന്നു.ഒരു വർഷത്തെ കരാർ നിയമനത്തിൽ കാലിക്കറ്റ് സർവകലാശാല ജിയോളജി പഠനവകുപ്പിൽ (സെൽഫ് ഫിനാൻസിങ്) ടെക്നിക്കൽ ഓഫിസറുടെ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജിയോളജി/അപ്ലൈഡ് ജിയോളജി/ മറൈൻ ജിയോളജിയിൽ പിജി, റിസർച്, ജിപിഎസ് ഫീൽഡ് സർവേ പരിചയം, ജിയോളജിക്കൽ ലാബുകളിലെ പ്രവർത്തി പരിചയം, ജിഐഎസ് അറിവ് എന്നീ യോഗ്യതകളോടെ 64 വയസ്സിൽ പ്രായ പരിധിയുള്ളവർക്ക് അവസരം.ഒക്ടോബർ 30 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

Read also: വനിതാ ഉദ്യോഗാര്‍ഥികൾക്ക് തൊഴിൽ അവസരങ്ങൾ, ഇന്റർവ്യുയിലൂടെ മാത്രം ജോലി

Leave a Comment

Your email address will not be published. Required fields are marked *