നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. നമ്മൾ എത്ര ശ്രമിച്ചാലും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭക്ഷ്യ സംഭരണത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു, വെള്ളക്കുപ്പികൾ, വീട്ടുസാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും. ആഗോളതലത്തിൽ എല്ലാ വ്യവസായങ്ങളും പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നു.
എന്നാൽ പ്ലാസ്റ്റിക്കിൻ്റെ അനിയന്ത്രിതമായ ഉപയോഗം കാരണം, പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ അതിൻ്റെ നിർമാർജനം വലിയ പ്രശ്നമായി മാറിയിരിക്കുന്നു.ഒപ്പം പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ധരാളം ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു.ഇപ്പോൾ ഇതാ നിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ദുബായ്.പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ ഇനി കുറച്ചല്ല കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. രാജ്യാന്തര നിയമങ്ങൾ പാലിച്ച് മാത്രമേ രാജ്യത്ത് പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷന്റെ അറിയിപ്പു പ്രകാരമാണ് പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണ നിർദേശങ്ങൾ ശക്തമാക്കിയത്.
plastic usage in dubai
ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ 1, 2, 5 എന്നീ നമ്പർ മുദ്ര ചെയ്ത പ്ലാസ്റ്റിക് മാത്രം ഉപയോഗിക്കണം. 3,6,7 നമ്പറിൽപ്പെട്ട പത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ആരോഗ്യത്തിന് ഇവ ഹനികരമാണ്. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം പാത്രങ്ങൾ ഉപയോഗിക്കരുത്.വെള്ളം നിറച്ച ബോട്ടിലുകൾ വെയിലുള്ള സ്ഥലത്ത് വെക്കരുത്. വെയിലത്ത് ഇരുന്ന ബോട്ടിലിലെ വെള്ളം ഉപയോഗിക്കരുത്.
ഒരിക്കൽ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കുന്നത് പ്രശ്നമാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ നമ്പറുകൾ നോക്കി വാങ്ങണം. ആരോഗ്യത്തിന് ദോഷം വരുന്ന രീതിയിലുള്ള വസ്തുക്കൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. ഫാക്ടറികളിൽ പരിശോധന ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്കൂടാതെ .നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Read also: വൻ വിലക്കുറവിൽ നിങ്ങൾക്ക് ഇഷ്ടപെട്ട കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പറ്റിയ സമയം ഇതാ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.