fea 46 min 1

മനസ്സമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്: ചിത്രങ്ങൾ പങ്കു വെച്ച് മഞ്ജു വാര്യർ

manju new post

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരി. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളും ആ വിശേഷണത്തിനു അടിവരയിടും. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു.

നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനമാണ്,” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളിൽ കുറേക്കൂടി സ്ലിമ്മായ മഞ്ജുവിനെയാണ് കാണാൻ സാധിക്കുന്നത്. രജനീകാന്തിനൊപ്പം വേട്ടയ്യനിലാണ് ഒടുവിൽ മഞ്ജു അഭിനയിച്ചത് ഈ ചിത്രം സൂപ്പര്ഹിറ് ആയിരുന്നു. ചിത്രത്തിൽ രജനീകാന്തിന്റെ ഭാര്യയുടെ വേഷമായിരുന്നു മഞ്ജുവിന്.മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ബിനീഷ് ചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

manju warier new insta post

തൃഷ, ശിവദ, അപർണ ദാസ്, ദിയ മേനോൻ തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളുമായി എത്തുന്നത്. ശാന്തമായ നിങ്ങളുടെ മുഖം ഞാൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത “ഫൂട്ടേജ്” ആണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ അവസാന മലയാള ചിത്രം.

Read also: അമ്മയെ ആണോ മകളെ ആണോ കൂടുതൽ ഇഷ്ട്ടം? മനസ്സ് തുറന്നു സുജാത മോഹൻ

Leave a Comment

Your email address will not be published. Required fields are marked *