fea 48 min

അവരുടെ ഒപ്പം നിൽക്കുമ്പോൾ നമ്മൾ പഠിച്ചു പോകും സിനിമ അനുഭവത്തെ കുറിച്ച് പറഞ്ഞു സൂരജ് വെഞ്ഞാറന്മൂട്

suraj interview

തമിഴ് സിനിമ രം‌ഗത്തെ ഇതിഹാസ നായകൻ ചിയാൻ വിക്രത്തെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്ത ചിത്രം വീര ധീര സുരൻ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. തന്റെ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒട്ടേറെ വ്യത്യസ്തമായ വേഷഭാഗങ്ങളിൽ അഭിനയം കാഴ്ചവയ്ക്കാറുള്ള നടൻ വിക്രതോടൊപ്പം മലയാളസിനിമയിലെ മികവുറ്റ താരം സുരാജ് വെഞ്ഞാറമൂട് ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വീര ധീരസൂരൻ.

ഇപ്പോളിത ചിയാൻ വിക്രമുമൊത്തുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ സംസാരിക്കുകയുണ്ടായി. ചിത്രത്തിൽ 18 മിനിറ്റ് സിംഗിൾ ഷോട്ടിൽ അഭിനയിച്ചതിനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “എസ്.ജെ. സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ പതിനെട്ട് മിനിറ്റ് സിംഗിൾ ഷോട്ടിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. അത് എൻ്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. അവരുടെ ഒപ്പം നിൽക്കുമ്പോൾ നമ്മൾ പഠിച്ചു പോകും. വിക്രം സർ മലയാളത്തിലാണ് ഞങ്ങളോട് സംസാരിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

suraj speaks about new movie

എല്ലാ കാര്യങ്ങളെപ്പറ്റിയും സംസാരിക്കും. നല്ല കെയറിങ്ങാണ്. എനിക്ക് വലിയ സന്തോഷമായി. സിനിമയിൽ എൻ്റെ കൈയിൽ വെട്ടുകിട്ടുന്ന സീനുണ്ട്. ആ സീനിൽ എനിക്ക് പാഡ് വെച്ച് കെട്ടുന്നുണ്ട്. ടേക്ക് എടുക്കാൻ നിന്ന സമയത്ത് അദ്ദേഹം ഞാൻ മേക്കപ്പിടുന്നിടത്ത് ഓടിവന്ന് നന്നായി പാഡ് വച്ചു കെട്ടി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഷോട്ട് എടുക്കാൻ സമ്മതിച്ചത്. കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരും. ഡയലോഗ് പറയുമ്പോൾ ഭാഷ ശരിയാക്കിത്തരും. അങ്ങനെ പല സന്ദർഭങ്ങളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്’- സുരാജ് പറഞ്ഞു.

Read also: ഹെലികോപ്റ്റർ വന്നു വൈറൽ ആയി പ്രിത്വിരാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

Leave a Comment

Your email address will not be published. Required fields are marked *