fea 20

ദീപാവലിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ടു ട്രെയിൻ, സമയവും സ്റ്റോപ്പുകളും വിശദമായി അറിയാം

indian railway

വരുന്ന ദീപാവലിയ്ക്ക് കേരളത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാർത്ത. രണ്ട് സ്പെഷ്യൽ ട്രെയിനുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യശ്വന്തപുരിൽ നിന്ന് കോട്ടയത്തേക്കുള്ള സ്പെഷ്യൽ സർവീസിന് പുറമെ ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു – പുനലൂർ വഴി കൊല്ലത്തേക്ക് പോകുന്നതാണ് രണ്ടാമത്തെ ട്രെയിൻ.

26, 27 തീയതികളിലാണ് പുനലൂർ – ചെങ്കോട്ട വഴിയുള്ള ഹുബ്ബള്ളി ട്രെയിൻ സർവീസ് നടത്തുക. ഓരോ സർവീസാണ് ഇരുദിശകളിലേക്കും പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക്
3:15ന് ഹുബ്ബള്ളിയിൽ നിന്നും ഹുബ്ബള്ളി – ബെംഗളൂരു – കൊല്ലം സ്പെഷൽ ട്രെയിൻ 07313 26 നിന്ന് പുറപ്പെടും. ബെംഗളൂരു എസ്എംവിടിയിൽ രാത്രി 11 മണിക്കും പിറ്റേന്ന് വൈകുന്നേരം
5:10ന് കൊല്ലത്തും എത്തും. കൊല്ലം – ഹുബ്ബള്ളി ട്രെയിൻ 07314 മടക്കയാത്ര ഞായറാഴ്ച രാത്രി 8:30 ന് കൊല്ലത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11:30 ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി
8:45ന് ഹുബ്ബള്ളിയിലും എത്തുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

2 special trains for diwali

സ്പെഷ്യൽ ട്രെയിനിന്റെ സ്റ്റോപ്പുകൾ കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂർ, റാണി ബന്നൂർ, ഹവേരി എന്നിവിടങ്ങളിലാണ്. ടിക്കറ്റ് റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യൽ ട്രെയിനിന് ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് 525 രൂപയാണ് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിരക്ക്. ത്രീ എ ടയർ ക്ലാസിന് 1425 രൂപയും, ടു എ ക്ലാസിന് 2005 രൂപയും 1 എ ക്ലാസിന് 3080 രൂപയുമാണ്.

ദീപാവലിയ്ക്ക് യശ്വന്ത്പുർ – കോട്ടയം റൂട്ടിലും സ്പെഷ്യൽ ട്രെയിൻ സർവീസുണ്ട്. യശ്വന്ത്പുരിൽ നിന്നും ഒക്ടോബർ 29ന് വൈകീട്ട് 06:30നാണ് ട്രെയിൻ പുറപ്പെടുക. കോട്ടയം – യശ്വന്ത്പുർ എക്സ്പ്രസ് തിരിച്ച് ഒക്ടോബർ 30ന് രാവിലെ 11:10ന് യാത്ര ആരംഭിക്കും. രണ്ട് എസി 2 ടയർ കോച്ച്, നാല് എസി 3 ടയർ കോച്ച്, പത്ത് സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഉള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *