fea 15 min 2

‘പരീക്ഷണ കാലമൊക്കെ കഴിഞ്ഞു’, സന്തോഷ നിമിഷം പങ്കുവെച്ചു സഞ്ജു ശിവറാം

sanju sivaram's post

മികച്ച ചില കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സഞ്ജു ശിവറാം. തരത്തിന്റെ വിവാഹ വാർഷികമാണ് ഇന്ന്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടൻ. പരീക്ഷണ സമയമെല്ലാം കഴിഞ്ഞു എന്നാണ് പോസ്റ്റിനൊപ്പം സഞ്ജു കുറിച്ചത്.

‘ഞങ്ങൾക്ക് ഇന്ന് വിവാഹ വാർഷികം. നല്ലതും ചീത്തയുമായ ഒരുപാട് സമയങ്ങളും പരീക്ഷണ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്, എല്ലാം നല്ലതാണ്’ എന്ന ക്യാപ്ഷനോടെയാണ് സഞ്ജു പോസ്റ്റ് പങ്കുവച്ചത്. നടനും ഭാര്യയ്ക്കും ആശംസകളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഹിന്ദുസ്താനി സംഗീതജ്ഞയാണ് ഭാര്യയായ അശ്വതി. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഉണ്ട്. നടൻ എവിടെയും സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കാറില്ല. വളരെ അപൂർവ്വമായി മാത്രമാണ് സഞ്ജു കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയിയലും പങ്കുവയ്ക്കാറുള്ളത്.

whatsapp icon
Kerala Prime News അംഗമാവാൻ

നീ കൊ ഞാ ചാ എന്ന സിനിമയിലൂടെയാണ് സഞ്ജു ശിവറാം സിനിമാ ലോകത്തേക്ക് എത്തിയത്. ഭാര്യ അത്ര പോര, 1983, ബിവേർ ഓഫ് ഡോഗ്, ഹെലോ നമസ്തേ, അച്ചായൻസ്, അവരുടെ രാവുകൾ, വില്ലൻ, മാസ്റ്റർപീസ്, ഒരു കുട്ടനാടൻ ബ്ലോഗ്, റോഷാക്, തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു.

sanju sivarams new post

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്ത 1000 ബേബീസ് എന്ന വെബ് സീരീസാണ് സഞ്ജു ശിവറാമിൻ്തായി ഏറ്റവും അവസാനമായി പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചുക്കൊണ്ടിരിയ്ക്കുന്നത്. സഞ്ജുവിന്റെ ഒതുക്കമുള്ള അഭിനയത്തെയും കുറിച്ച് പ്രശംസകൾ വരുന്നുണ്ട്. നജീം കോയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. റഹ്‌മാൻ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

Read also: മറ്റാരും നൽക്കാത്ത പരിഗണന അമൽ നീരദ് സർ തന്നു, ബോഗെയ്ൻ വില്ലയിൽ എത്തിയതിനെ കുറിച്ച് വർഷ

Leave a Comment

Your email address will not be published. Required fields are marked *