ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ നമുക്ക് അവല് കൊണ്ട് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയെടുക്കാം. ഈ ഒരു സ്നാക്കിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ
ചേരുവകൾ
- അവൽ – 1 കപ്പ്
- ഉരുളകിഴങ്ങ് – 1 എണ്ണം
- ഇഞ്ചി
- പച്ച മുളക്
- കറിവേപ്പില
- കടലമാവ് – 1/4 കപ്പ്
- മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സവാള – 1 എണ്ണം
രീതി
ആദ്യം തന്നെ അവൽ കുറച്ചു വെള്ളം ഒഴിച്ച് നനച്ചു വെക്കുക. ഇനി ഇതിലെ വെള്ളം കളഞ്ഞ ശേഷം ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. ശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചത് ബൗളിലേക്ക് ചേർത്തു കൊടുക്കുക. കൂടെ തന്നെ പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞതും വേപ്പിലയും മുളകുപൊടിയ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് കടലമാവ് കൂടി ഇട്ടു കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇട്ടു കൊടുത്ത് എല്ലാം കൂടി കൈ കൊണ്ട് കുഴച്ച് യോജിപ്പിച്ച് എടുക്കുക. കുറച്ച് എണ്ണ കൂടി ഒഴിച്ചു കൊടുത്ത് നന്നായി കുഴക്കുക ശേഷം ഇത് നമുക്കിനി ഷേപ്പ് ചെയ്തെടുക്കാം. കുറച്ചു മാവെടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കുക. ഷേപ്പ് ആക്കുമ്പോൾ കനം കുറച്ച് ഷേപ്പ് ആക്കാൻ ശ്രദ്ധിക്കുക എങ്കിൽ മാത്രമേ ഉള്ളൊക്കെ നന്നായി വെന്ത് കിട്ടുകയുള്ളൂ.
evening snack with avil
ഒരു പാൻ അടുപ്പിൽ വെച്ച് കൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന ഓരോന്ന് വീതം വെച്ചുകൊടുത്തു ഒരു സൈഡ് നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിട്ട് കൊടുത്ത് മറുഭാഗവും കൂടി വെന്ത് കഴിയുമ്പോൾ പാനലിൽ നിന്നും കോരിയെടുക്കാവുന്നതാണ്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.