fea 26

ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ഈ മത്സരം വിജയിക്കണം: നിലപാട് വ്യക്തമാക്കി ലൂണ

കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) വളരെ പ്രധാനപ്പെട്ട മത്സരത്തിനു വേണ്ടിയാണ് ഇന്ന് ഇറങ്ങുന്നത്. എതിരാളികൾ ബദ്ധവൈരികളായ ബംഗളൂരു എഫ്സിയാണ് (Bengaluru FC). ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്. ബംഗളൂരുവിനെ പരാജയപ്പെടുത്തുക എന്നതിൽ കുറഞ്ഞ ലക്ഷ്യമൊന്നും സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടാവില്ല. എന്നാൽ കഴിഞ്ഞ സീസണിലെ ബംഗളൂരു അല്ല ഈ സീസണിൽ ഉള്ളത്. അവർ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ തലപ്പത്ത് ഉള്ള അവർക്ക് ഇതുവരെ ഒരു തോൽവി പോലും […]

കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) വളരെ പ്രധാനപ്പെട്ട മത്സരത്തിനു വേണ്ടിയാണ് ഇന്ന് ഇറങ്ങുന്നത്. എതിരാളികൾ ബദ്ധവൈരികളായ ബംഗളൂരു എഫ്സിയാണ് (Bengaluru FC). ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്. ബംഗളൂരുവിനെ പരാജയപ്പെടുത്തുക എന്നതിൽ കുറഞ്ഞ ലക്ഷ്യമൊന്നും സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടാവില്ല.

in 2

എന്നാൽ കഴിഞ്ഞ സീസണിലെ ബംഗളൂരു അല്ല ഈ സീസണിൽ ഉള്ളത്. അവർ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ തലപ്പത്ത് ഉള്ള അവർക്ക് ഇതുവരെ ഒരു തോൽവി പോലും വഴങ്ങേണ്ടി വന്നിട്ടില്ല. എന്തിനേറെ പറയുന്നു ഒരു ഗോൾ പോലും അവർ വഴങ്ങിയിട്ടില്ല. അത്രയും മിന്നുന്ന ഫോമിൽ കളിക്കുന്ന ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) തോൽപ്പിക്കേണ്ടത്.

whatsapp icon
Kerala Prime News അംഗമാവാൻ

ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിലുള്ള ശത്രുത എല്ലാവർക്കും അറിയാവുന്നതാണ്. മുൻപ് പ്ലേ ഓഫ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ആരാധകർ തമ്മിൽ പലപ്പോഴും ശത്രുതയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഈ മത്സരം വിജയിക്കണമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ക്യാപ്റ്റനായ അഡ്രിയാൻ ലൂണ പ്രസ്സ് കോൺഫറൻസിൽ പറഞ്ഞിട്ടുള്ളത്.

‘എല്ലാവരും സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സ്പെഷ്യൽ ആയ ഒരു മത്സരമാണ്. ഈ മത്സരം വിജയിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ഈ മത്സരം വിജയിക്കേണ്ടതുണ്ട്. മുൻപ് സംഭവിച്ച കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ആദ്യ സ്ഥാനക്കാരുമായി കേവലം രണ്ടു പോയിന്റിന്റെ വ്യത്യാസം ഞങ്ങൾക്കുണ്ടാവുക. അതുകൊണ്ടുതന്നെ വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ‘ഇതാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്.

luna speaks about the new match

കഴിഞ്ഞ മത്സരത്തിൽ ആദ്യപകുതിയിൽ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് (Kerala Blasters) നടത്തിയിരുന്നത്. അത്തരത്തിലുള്ള പിഴവുകൾ ഒക്കെ പരിഹരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് എല്ലാ മേഖലയിലും തികഞ്ഞ ഒരു മത്സരം ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടി വന്നേക്കും. എന്നാൽ മാത്രമാണ് വിജയം കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുക.

Read also: ബംഗളൂരു കളിക്കുന്നത് തകർപ്പൻ ഫോമിൽ,മത്സരം വ്യത്യസ്തമായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

Leave a Comment

Your email address will not be published. Required fields are marked *