fea 42 min 1

വളരെ സിമ്പിൾ ആയി ഹെൽത്തിയായ ഒരു റവ ഇഡ്ഡലി ഉണ്ടാക്കിയാലോ, നല്ല ടേസ്റ്റ് ആണുട്ടോ

rava idili recipe

സ്ഥിരമായി കഴിക്കുന്ന ഇഡലിയിൽ നിന്ന് വളരെ വ്യത്യസ്തമായി ഒരു സിമ്പിൾ റവലിയുടെയും ചട്നിയുടെയും റെസിപ്പി ആണിത്. ഇഡ്ഡലിത്തട്ടിൽ ഒട്ടും ഒട്ടിപ്പിടിക്കാതെ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • റവ – 1 കപ്പ്
  • വെളിച്ചെണ്ണ – 1 ടീ സ്പൂൺ
  • കടുക് – 1 ടീ സ്പൂൺ
  • ചെറിയ ജീരകം – 1/2 ടീ സ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • വേപ്പില – 2 തണ്ട്
  • തൈര് – 1/4 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • സവാള
  • ക്യാരറ്റ്
  • ബേക്കിംഗ് സോഡ ചട്ട്ണി
  • സവാള – 1 എണ്ണം
  • തക്കാളി
  • വെളുത്തുള്ളി – 5 എണ്ണം
  • മുളക് പൊടി – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വറ്റൽ മുളക്
  • വെളിച്ചെണ്ണ
  • വേപ്പില

രീതി
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. കൂടെ തന്നെ ചെറിയ ജീരകവും ഇട്ടു കൊടുക്കുക.ഇനി ഇതിലേക്ക് പച്ചമുളക് വേപ്പിലയും വളരെ ചെറുതായി അരിഞ്ഞതും ഇട്ടുകൊടുത്തു നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് റവ ഇട്ടുകൊടുത്ത് ചെറിയ തീയിൽ വെച്ച് നന്നായി ഒന്ന് വഴറ്റുക. റവ എന്ന് ചൂടായി വരുമ്പോഴേക്കും നമുക്ക് ഇത് പാനിൽ നിന്ന് മാറ്റി ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് തൈര് ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കലക്കി അടച്ചു വെക്കുക.

റവ കുതിർന്ന് കഴിയുമ്പോൾ നമുക്ക് വീണ്ടും കുറച്ചുകൂടി വെള്ളം ആവശ്യമായി വരും. ഇഡലിയുടെ മാവിന്റെ കൺസിസ്റ്റൻസി ആണ് നമുക്ക് വേണ്ടത് കുറച്ചു കട്ടിയുള്ള കൺസിസ്റ്റൻസി ആവുന്നത് കൊണ്ട് വെള്ളം കുറച്ചു കുറച്ചായി ഒഴിച് കൊടുത്ത് ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും ക്യാരറ്റ് ചേർത്ത് കൊടുക്കാം.അവസാനമായി കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു മിക്സ് ചെയ്യുക. ഇടിലിൽ തട്ടിൽ എണ്ണ തടവിയ ശേഷം നമുക്ക് മാവ് ഒഴിച്ച് കൊടുത്ത് ഇഡലി ചെമ്പിൽ വെച്ച് ആവി കേറ്റി എടുക്കും.

easy and tasty rava idli

ചട്നി ഉണ്ടാക്കാനായി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് സവാളയും തക്കാളിയും വെളുത്തുള്ളിയും വേപ്പിലയും ഇട്ട് നന്നായി വഴറ്റുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി അതേ പാനിൽ തന്നെ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. കൂടെ തന്നെ വറ്റൽമുളകും വേപ്പിലയും ഇട്ടുകൊടുക്കുക. നമ്മൾ അരച്ചു വച്ചിരിക്കുന്ന പേസ്റ്റും ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി യോജിപ്പിച്ച് കുറച്ചു നേരം ഒന്ന് തിളപ്പിച്ച് എടുത്താൽ ചട്നിയും റെഡിയായി.

Read also: ഇനി സോയ ചങ്ക്‌സ് പാകം ചെയ്യുമ്പോൾ ഇത് പോലെ ഫ്രൈ ചെയ്തു നോക്കു. കിടിലൻ ടേസ്റ്റ് ആണ് ചപ്പാത്തിക്കും ചോറിനും സൂപ്പർ ആണ്

Leave a Comment

Your email address will not be published. Required fields are marked *