gfg min 1

എനിക്ക് അത് സംസാരിക്കാൻ പേടിയാണ്, തെറ്റുകൾ വരുത്തിയാൽ മറ്റുള്ളവരെ വേദനിപ്പിക്കുമോ എന്ന ആശങ്കയും ഉണ്ട് :സായി പല്ലവി

നിരവധി ആരാധകരുള്ള നടിയാണ് സായി പല്ലവി. അമരന്‍ എന്ന ചിത്രമാണ് സായി പല്ലവിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ശിവകാര്‍ത്തികേയൻ ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളത്തിൽ തന്നെ നിരവധി ആരാധകാരാണ് സായി പല്ലവിക്കുള്ളത്. തനിക്ക് മലയാളം സംസാരിക്കാൻ വളരെ പേടിയാണ് എന്നാണ് സായി പല്ലവി പറയുന്നത്. അമരന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പരിപാടിക്ക് എത്തി സംസാരിക്കുന്നതിനിടയിൽ ആണ് താരം […]

നിരവധി ആരാധകരുള്ള നടിയാണ് സായി പല്ലവി. അമരന്‍ എന്ന ചിത്രമാണ് സായി പല്ലവിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ശിവകാര്‍ത്തികേയൻ ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളത്തിൽ തന്നെ നിരവധി ആരാധകാരാണ് സായി പല്ലവിക്കുള്ളത്. തനിക്ക് മലയാളം സംസാരിക്കാൻ വളരെ പേടിയാണ് എന്നാണ് സായി പല്ലവി പറയുന്നത്.

അമരന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പരിപാടിക്ക് എത്തി സംസാരിക്കുന്നതിനിടയിൽ ആണ് താരം ഈ കാര്യം പറഞ്ഞത്. മലയാളത്തിൽ സംസാരിക്കാൻ എനിക്ക് വളരെ ഭയമാണ്. മലയാളം പെർഫെക്‌റ്റ് ആക്കേണ്ടതിൻ്റെ ആവശ്യകത എനിക്ക് എപ്പോഴും തോന്നാറുണ്ട് തെറ്റുകൾ വരുത്തിയാൽ മറ്റുള്ളവരെ വേദനിപ്പിക്കുമോ എന്ന ആശങ്കയും എനിക്കുണ്ട് എന്നും സായ് പല്ലവി പറഞ്ഞു. അമരൻ സിനിമയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രം തമിഴ് സംസാരിക്കുന്ന മലയാളി പെൺകുട്ടിയിടെതാണെന്നും കഥാപാത്രം വളരെ നന്നായി ചെയ്യുവാനായി 30 ദിവസം വേണ്ടി വന്നെന്നും സായി പല്ലവി പറഞ്ഞു.

whatsapp icon
Kerala Prime News അംഗമാവാൻ

saipallavi speaks about her malayalam

പെർഫെക്ട് ആയി ആ കഥാപാത്രം ചെയ്യാനാണ് അത്രയും സമയം എടുത്തത് എന്നും കൂട്ടി ചേർത്തു. നിങ്ങളുടെ സ്നേഹത്തിനും നന്ദി എന്നും സായി പല്ലവി പറഞ്ഞു.രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ചിത്രംത്തിൽ മേജര്‍ മുകുന്ദ് ആയി വേഷമിടുന്നത് ശിവകാര്‍ത്തികേയൻ ആണ്. ഏറെ പ്രേതീക്ഷ നല്കുന്ന ചിത്രം ഉടൻ തിയ്യറ്ററുകളിൽ എത്തും.

Read also: പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്ന അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് നയൻ‌താര

Leave a Comment

Your email address will not be published. Required fields are marked *