ചർമ്മത്തിൻ്റെ ഉപരിതലത്തിൽ നിന്ന് മാലിന്യങ്ങൾ, ചത്ത ചർമ്മകോശങ്ങൾ, അധിക എണ്ണ എന്നിവ നീക്കം ചെയ്യാൻ ദിവസത്തിൽ രണ്ടുതവണ മുഖം കഴുകുക.
എല്ലായ്പ്പോഴും ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുക, അത് ചർമ്മത്തിൻ്റെ വരണ്ട പുറംതൊലിയെ കുറയ്ക്കുന്നു..
ഇടയ്ക്കിടെ ചർമ്മത്തിൽ തൊട്ടു നോക്കുന്നത് ഒഴുവാക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഇടയാകും.
കൊഴുപ്പുള്ള ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കുകയും കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കേണ്ടതുമുണ്ട്.
പതിവായി വ്യായാമം ചെയ്യുന്നത് ചർമ്മം ഉൾപ്പെടെ നിങ്ങളുടെ മുഴുവൻ ശരീരത്തിനും നല്ലത് ആയതുകൊണ്ട് മുടങ്ങാതെ ചെയ്യുവാൻ ശ്രമിക്കുക.
ചില മുഖക്കുരു മരുന്നുകൾ നിങ്ങളുടെ ചർമ്മത്തെ സൂര്യപ്രകാശത്തോട് കൂടുതൽ സെൻസിറ്റീവ് ആക്കിയേക്കാം. അതിനാൽ സൂര്യനിൽ നിന്നും അകന്നു നിൽക്കുക.