കുങ്കുമപ്പൂവ് ഒരു സുഗന്ധവ്യഞ്ജനമാണ്, ഇത് സാധാരണയായി ഭക്ഷണത്തിന് നിറം നല്‍കാന്‍ ഉപയോഗിക്കുന്നു.
കുങ്കുമപ്പൂവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്ന ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
കുങ്കുമപ്പൂവില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കാഴ്ച മെച്ചപ്പെടുത്താനും കുങ്കുമപ്പൂവ് നല്ലതാണ് എന്ന് പറയപ്പെടുന്നു.
ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കുങ്കുമപ്പൂവ് നല്ലതാണ് എഎന്നാണ് പറയപ്പെടുന്നത്.
ചിലര്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ കുട്ടിയ്ക്ക് നിറം വെക്കാന്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നത് പതിവാണ്.
ചര്‍മ്മത്തിലെ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഇല്ലാതാക്കാനും, ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും, മൃദുവാക്കാനും, തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.