Site icon

മമ്മൂക്ക ഫോണിൽ ഫോട്ടോ എടുക്കണ്ടെന്ന് പറഞ്ഞു ; അറുമുഖന്റെ ഇന്റർവ്യൂ വൈറലാകുന്നു…!

Actor Arumughan New Interview

Actor Arumughan New Interview: അറുമുഖൻ എന്ന അഭിനേതാവിന്റെ സിനിമ അനുഭവങ്ങളും താരങ്ങളുമായുള്ള പരിചയവും ഒക്കെയാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. പൊക്കം കുറഞ്ഞ താരം വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിൽ ജഡരാജവീരൻ എന്ന ഒരു പ്രധാന വേഷത്തിലൂടെ നാട്ടുകാർക്കും മലയാള സിനിമയ്ക്കും പ്രിയങ്കരനായി മാറി.

ആകസ്മികതയുടെ ഒരു കുത്തൊഴുക്കാണ് അറുമുഖന്റെ ജീവിതം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആലപ്പിക്കാരനായ ഈ താരം വിയറ്റ്നാം കോളനിയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു. ചെറിയ ക്യാരക്ടർ റോൾ ആണെങ്കിലും ആകസ്മികമായി സിനിമയിൽ എത്തിപ്പെട്ട അനുഭവങ്ങൾ ഇദ്ദേഹത്തിന് കൂട്ടായി ഉണ്ട്. ആലപ്പുഴയിൽ മോഹൻലാൽ ഷൂട്ടിങ്ങിനായി വന്ന സമയത്ത് കാണികളിൽ നിന്ന് സിനിമ പ്രൊഡക്ഷനിൽ നിന്ന് ആരോ കൈകാട്ടി വിളിക്കുകയായിരുന്നു അത്രേ, ഇവിടെനിന്ന് അറുമുഖന്റെ സിനിമാജീവിതം തുടങ്ങുന്നു.

25ലധികം സിനിമകളിൽ ക്യാരക്ടർ റോളും അല്ലാതെയും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം മാത്രമല്ല മമ്മൂട്ടിക്കൊപ്പവും ഇദ്ദേഹം അഭിനയിച്ചു. പട്ടണത്തിൽ ഭൂതം എന്ന മെഗാ ഹിറ്റ് സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും ഇദ്ദേഹം ഇന്റർവ്യൂവിൽ അറിയിച്ചു. മമ്മൂട്ടിയെ കണ്ട ഉടനെ തന്റെ ദീർഘകാല സ്വപ്നമായ ഒരുമിച്ചൊരു ഫോട്ടോയ്ക്ക് വേണ്ടി തന്റെ സാധാരണ ഒരു ഫോൺ എടുത്തപ്പോൾ മമ്മൂക്ക അത് വേണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അറുമുഖൻ ഒന്ന് വിഷമിച്ചു എങ്കിലും, മമ്മൂക്ക ഉടനെ ഫോട്ടോയെടുക്കാൻ ഇവിടെ മറ്റ് സംവിധാനങ്ങൾ. ഉടനെ തന്നെ ഫോട്ടോഗ്രാഫേഴ്സ് വന്ന് ഇരുവരുടെയും ഫോട്ടോ പകർത്തി.

Actor Arumughan New Interview

ഇന്ന് ആലപ്പിയിലുള്ള തന്റെ കടയ്ക്ക് മുന്നിൽ അറുമുഖൻ തന്റെ മമ്മൂക്കയും ആയുള്ള ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്.
വരുന്ന കാണുന്നവരൊക്കെ ഓ മമ്മൂക്കയും ആയുള്ള ഫോട്ടോ ഒക്കെ ഉണ്ടോ എന്ന് കൗതുകത്തോടെ ചോദിക്കുമത്രേ. ഇത്രയും ജനുവിൻ ആയ മറ്റൊരു താരമാണ് മമ്മൂക്ക. മോഹൻലാലിനൊപ്പം നെടുമിടിവേണുവിനൊപ്പവും ഫോട്ടോ എടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തന്റെ ഫിലിം ക്യാമറ കേടുവന്നതിനെ തുടർന്ന് അതെല്ലാം നഷ്ടപ്പെട്ടു പോവുകയായിരുന്നു. എന്നിരുന്നാലും മോഹൻലാലിന്റെ കയ്യിൽ നിന്ന് വാങ്ങിച്ച ഓട്ടോഗ്രാഫിന്റെ ഓർമ്മകൾ ഒക്കെ താരം പങ്കുവെച്ചു. ചെറിയ സമയം കൊണ്ട് ഒരുപാട് വ്യൂസും ലൈക്കുകളും വീഡിയോ നേടിക്കഴിഞ്ഞു. അനവധി പേരാണ് കമന്റുകളും ആശംസകളും ആയി എത്തുന്നത്.

Anupama is a seasoned content writer with a background in journalism. She has written for various industries, including finance, marketing, and entertainment. Her writing approach is concise, witty, and engaging, with a focus on driving results. When not writing, she enjoys reading and exploring new ideas.

Exit mobile version