Actor Ashokan About His Songs: മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സംഭാവന ചെയ്ത നടനാണ് അശോകൻ. അമരം മൂന്നാംപക്കം ഇൻ ഹരിഹർ നഗർ മുഖാമുഖം യവനിക ഒരിടത്ത് ഒരു ഫയൽവാൻ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ തുടങ്ങിയ സിനിമകളെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. അടുത്തിടെ ഇറങ്ങിയ ജയ് ഗണേഷ് പേരില്ലൂർ പ്രീമിയർ ലീഗ് നന്മകൾ നേരത്തെ മയക്കം എന്നെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കേവലം ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രം അശോകൻ ഒതുങ്ങുന്നില്ല. മറിച്ച് നല്ല ഒരു ഗായകൻ എന്ന രീതിയിലും അദ്ദേഹം അറിയപ്പെടുന്നു.
അടുത്തിടെ സ്റ്റാർ ആൻഡ് സ്റ്റയിലിനു നൽകിയ അഭിമുഖത്തിൽ അശോകൻ തന്റെ പാടാനുള്ള കഴിവിനെക്കുറിച്ചും താൻ പാടിയ പാട്ടുകളെ കുറിച്ചും പറയുക ഉണ്ടായി. ഞാൻ അഭിനയിക്കുന്ന സിനിമയിൽ തന്നെ പാടി കൂടെ എന്ന് മമ്മുക്കയും കൂടാതെ എം ജി രാധാകൃഷ്ണനും എന്നോട് ചോദിച്ചിട്ടണ്ടെന്നും അദ്ദേഹം പറയുന്നു. കെജി രാജശേഖരന്റെ സംവിധാനത്തിൽ ഒരുങ്ങിയ 1986-87 ൽ റിലീസ് ആയ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന ചിത്രത്തിലുയുടെയാണ് ഗാനരംഗത്തേക്ക് താരം ചുവട് എടുത്ത് വയ്ക്കുന്നത്.ഈ പാട്ടിന്റെ കമ്പോസിംഗ് മദ്രാസിലാണ് നടന്നത് സിനിമയിലെ ഒരു പാട്ട് ഒഴികെ ബാക്കിയെല്ലാം ദാസേട്ടനാണ് പാടിയത് ഒരു പാട്ടിന്റെ കമ്പോസിംഗ് നടക്കുമ്പോൾ ഞാൻ അർജുൻ മാഷോട് ചോദിച്ചു. ഏതെങ്കിലും രണ്ട് വരീ ഞാൻ പാടിക്കോട്ടെ മാഷ് മുമ്പ് എന്റെ പാട്ടൊന്നും കേട്ടിട്ടില്ല.എങ്കിലും ഓക്കെ പറഞ്ഞു.
Actor Ashokan About His Songs
സംവിധായകനും എതിർത്തില്ല. ഉണ്ണിമേനോനും അമ്പിളിയും ആയിരുന്നു പ്രധാന ഗായകർ. അതിൽ രണ്ടു വരി ഞാനും പാടി. അലങ്കാര ദീപങ്ങൾ അരഞ്ഞാണം ചാർത്തുമീ രോമാഞ്ചമേ എന്നായിരുന്നു ആ വരികൾ. റെക്കോർഡ് ചെയ്യുമ്പോൾ രാത്രി 12 മണി ആയിട്ടുണ്ടാവും. അർജുനൻ മാഷ് ഓക്കേ പറഞ്ഞു അതോടെ എനിക്ക് ശ്വാസം വന്നു എന്നും താരം പറയുന്നു. പൂനിലാവ് എന്ന സിനിമയിൽ ആയിരുന്നു അടുത്ത പാട്ട് ആ സിനിമയിൽ ആകാശ പറവകൾ പോലെ എന്ന ഒരു പാട്ടുപാടി എൻ പി പ്രഭാകരൻ ആയിരുന്നു അതിന്റെ സംഗീതം വഹിച്ചത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി വരികൾ എഴുതി. പക്ഷേ ആ പാട്ട് അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഞാനാണ് പാടിയതെന്ന് പലർക്കും ഇപ്പോഴും അറിയില്ല. നീയൊരു ഗായകൻ അല്ലേ നീയെന്താ സിനിമയിൽ പാടാത്തത് എന്ന് പലരും ചോദിക്കും പക്ഷേ ഞാൻ ആരോടും അവസരം ചോദിക്കാറില്ല. ഒന്നിലും ഇടിച്ചു കയറാൻ താല്പര്യമില്ല.എന്റെ സ്വഭാവം അങ്ങനെയല്ല ഞാൻ പാട്ടുകാരൻ ആണെന്ന് എല്ലാവർക്കും അറിയാം എങ്കിൽ പിന്നെ ഇങ്ങോട്ട് വിളിച്ചുടെ എന്ന് വിചാരിക്കും പക്ഷേ ആരും വിളിച്ചില്ല. യവനിക സിനിമയുടെ സമയത്ത് ലൊക്കേഷനിൽ എല്ലാ സംഗീത ഉപകരണങ്ങളും ഉണ്ട്. അതെടുത്ത് നെടുമുടി വേണുച്ചേട്ടനും ഭരത് ഗോപി ചേട്ടനും മമ്മൂക്കയും ഞാനും ചേർന്ന് പാറുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു.
ഞാൻ അഭിനയിക്കുന്ന സിനിമയിൽ ആരോടും അവസരം ചോദിച്ചിട്ടില്ല.തന്നില്ലെങ്കിൽ നാണക്കേടല്ലേ എന്ന് ചിന്തിക്കും ഇപ്പോഴാണ് പിന്നെയും ചോദിക്കാനുള്ള ധൈര്യം വന്നത്. പാലും പഴവും സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞാനും വികെ പ്രകാശും സംസാരിക്കുകയായിരുന്നു. സംസാരത്തിനിടയിൽ സിനിമയിലെ പാട്ടും വിഷയമായി. 5 പാട്ട് ഉണ്ടെന്നു പറഞ്ഞു ആരൊക്കെയാ പാടുന്നത് എന്ന് ചോദിച്ചപ്പോൾ രണ്ട് പാട്ട് തീരുമാനിച്ചു എന്ന് മറുപടി കിട്ടി. ഉടനെ ഒരു പാട്ട് നിങ്ങൾക്ക് പാടികൂടെ എന്ന് ചോദിച്ചു. ഞാൻ അങ്ങോട്ട് ചോദിക്കുന്നതിന് തൊട്ടുമുന്നെ ആയിരുന്നു വി കെ പി ഇത് പറഞ്ഞത്.ഞാൻ ഓക്കേ പറഞ്ഞു. ജസ്റ്റിനും ഉദയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.നിതീഷ് നടെരി വരികൾ എഴുതി. സിനിമയിൽ പാടി അഭിനയിക്കുന്നതും ഞാൻ തന്നെയാണ്. പാട്ടിനൊപ്പം കൂട്ടുമായി പോകുന്ന മേകജാലം എന്നാണ് പാട്ടിന്റെ തുടക്കം ആളുകൾ ഈ പാട്ട് സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് ഞാൻ എന്നും അശോകൻ പറയുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.