Site icon

മാലിദ്വീപിന്റെ വിശേഷങ്ങളുമായി പ്രിയതാരം, ചിത്രങ്ങൾക്ക് കയ്യടിയുമായി സോക്കൽ മീഡിയ.!!

fetured min 1

actress reba john shares her vacation pictures: സഞ്ചാരികളുടെ പ്രിയപ്പെട്ടയിടങ്ങളിൽ ഒന്നാണ് മാലീദ്വീപ്. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാമെന്നതു തന്നെയാണ് പലരെയും ആകർഷിക്കുന്നത്. കണ്ടാലും മതിവരാത്ത കടലും കടലൊളിപ്പിച്ചു വച്ചിട്ടുള്ള കാഴ്ചകളും കാണാനായി തേടിയിറങ്ങിയതാണ് മലയാളത്തിലൂടെയും കോളിവുഡിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റേബ മോണിക്ക ജോൺ. മാലദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുന്നത് മുതലുള്ള ചിത്രങ്ങളും കാണാൻ പോകുന്ന അതിസുന്ദരമായ അനുഭവങ്ങളുടെ ആകാംക്ഷയും ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ താരം എഴുതി ചേർത്തിട്ടുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ് മാലദ്വീപുകൾ എന്നാണ് താരത്തിന്റെ അഭിപ്രായം.

ബുദ്ധിമുട്ടേറിയ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു സ്ഥലം കൂടിയാണ് മാലിദ്വീപ്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗ്ഗം അതുകൊണ്ടു തന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേൽക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്‌ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്.വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. നമ്മുടെ രാജ്യത്തു നിന്നുള്ളവരെ സംബന്ധിച്ചു ഏറെ പുതുമ പകരുന്ന ഒരു കാഴ്‌ചയാണത്. കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഡംബര സൗകര്യങ്ങളെല്ലാമുള്ള റിസോർട്ടുകളും മാലദ്വീപിൽ ഉണ്ട്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്‌പര്യം പോലെ അവ താമസത്തിനായി തിരെഞ്ഞെടുക്കാം.

ചുറ്റിലും കടൽക്കാഴ്ച‌കൾ മാത്രമല്ല, വൈഡൂര്യ നിറത്തിലുള്ള ലഗൂണുകൾ, പാറക്കൂട്ടങ്ങൾ, ജൈവൈവിധ്യങ്ങൾ തുടങ്ങി ധാരാളം കാഴ്‌ചകൾ ഈ ദ്വീപുകളിലുണ്ട്. ആഴക്കടലിന്റെ സൗന്ദര്യം കാണണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുണ്ട്. ഒരുപാട് ചെറുമൽസ്യങ്ങളും പവിഴപ്പുറ്റുകളുമെല്ലാം അതിഥികളുടെ കണ്ണിൽ വിരുന്നൂട്ടനായി ആ കടലിന്റെ അടിത്തട്ടിലുണ്ട്. സ്നോർക്കലിങ് സഫാരി, ഡോൾഫിൻ ക്രൂയിസ്, ദ്വീപിലെ ഗ്രാമക്കാഴ്ചകളിലേക്ക് ഒരു ചെറുനടത്തം, മീൻപിടുത്തം, ജലകേളികൾ, ഡൈവിങ് തുടങ്ങിയ വിനോദങ്ങൾ അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്.

actress reba john shares her vacation pictures

മാലദ്വീപിലെ വലിയ നഗരവും ഏറ്റവും മികച്ച ടൂറിസ്‌റ്റ്‌ സ്‌ഥലങ്ങളിൽ പെട്ട ഒന്നാണ് മാലെ അറ്റോൾ. കാഫു അറ്റോളിന്റെ തെക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. രാജവംശങ്ങളുടെ വാസസ്‌ഥലമായതിനാൽ ഇതിനെ അറ്റോളിനെ മഹൽ എന്ന് വിളിച്ചിരുന്നു, ഇപ്പോൾ ഇത് കിംഗ്‌സ് ദ്വീപ് ആയിയാണ് അറിയപ്പെടുന്നത്. വർഷം മുഴുവനും മിതമായ താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്. ആൺ ഫിഷ് മാർക്കറ്റ്, മാലെസ് നാഷണൽ മ്യൂസിയം, ഗ്രാൻഡ് ഫ്രൈഡേ മോസ്ക്, സുനാമി സ്മാരകം, ഡൈവ് ക്ലബ് മാലദ്വീപ് തുടങ്ങിയവയെല്ലാം ഇവിടെതെ സ്ഥലങ്ങളാണ്. കൂടാതെ, സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ് തുടങ്ങിയ വിനോദങ്ങൾക്കും ഇവിടം പ്രശസ്‌തമാണ്.

ഹണിമൂൺ പോലുള്ള ആഘോഷാവസരങ്ങളിൽ സന്ദർശിക്കാൻ മികച്ച ഇടമാണ് എംബൂധു ഫിനോലു ദ്വീപ്. ഒരു പുഷ്പത്തിൻ്റെ ആകൃതിയിൽ ക്രമീകരിച്ചിട്ടുള്ള, ആഡംബരപൂർണമായ വാട്ടർ വില്ലകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഏകദേശം അമ്പത്തിയഞ്ചോളം വാട്ടർ വില്ലകൾ ഇവിടെയുണ്ട്. സ്‌കൂബ ഡൈവിങ്, ക്രൂസ് യാത്ര തുടങ്ങിയ വിനോദങ്ങൾക്കും അനുയോജ്യമാണ് ഇവിടം.

Read also: ഉള്ളൊഴുക്ക്’ മുതൽ ‘തലവൻ’ വരെ; ഈ ആഴ്ചയിലെ പുതിയ മലയാളം OTT റിലീസുകൾ ഇവയെല്ലാം!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version