Site icon

എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവുമായി സനുഷ ; എം എസ് സി പൂർത്തിയാക്കിയത് ഈ വിഷയത്തിൽ, സന്തോഷം പങ്കുവെച്ചു താരം!!!

featured min

Actress Sanusha degree: ഗ്ലോബൽ മെന്റൽ ഹെൽത്ത് സൊസൈറ്റി പ്രോഗ്രാമിൽ സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി സനുഷ. ബിരുദദാന ചടങ്ങിനു ശേഷമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത് സനുഷ തന്നെയാണ്. പഠനകാലത്ത് താൻ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സനുഷ പോസ്റ്റിൽ പറയുന്നു. എല്ലായ്പ്പോഴും കൂടെ നിന്ന കുടുംബം,സുഹൃത്തുക്കൾ, സർവകലാശാലയിലെ സഹപാഠികൾ, അധ്യാപകർ, തുടങ്ങിയവർക്ക് സനുഷ നന്ദി പറഞ്ഞു.

പോസ്റ്റ് ഇങ്ങനെയാണ്. ‘ചടങ്ങിൽ എൻ്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ മക്ഇവാൻ ഹാളിൽ ഇരിക്കുമ്പോൾ, ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും അഭിലാഷങ്ങളുമായി ഈ നാട്ടിൽ വന്ന പെൺകുട്ടിയെ ഞാൻ ഓർത്തു. നീണ്ട 2 വർഷത്തെ പോരാട്ടങ്ങൾ,വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നതിന്റെ വിഷമം, കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികൾ, ധാരാളം പാർട്ട് ടൈം & ഫുൾ ടൈം ജോലികൾ, കഠിനാധ്വാനം, ആരോഗ്യ പ്രശ്നങ്ങൾ, സമ്മർദ്ദം, ഓരോ വികാരങ്ങളും മനസ്സിലൂടെ കടന്നുപോയി.ഒടുവിൽ ഫലം കണ്ടുവെന്ന് എനിക്കറിയാം. ‘

സനുഷ പറഞ്ഞു. എല്ലായ്‌പ്പോഴും എൻ്റെ പ്രധാന ശക്തിയായിരിക്കുന്നതിനും എന്നെ വഴിനടത്തിയതിനും ദൈവത്തിന് നന്ദി. എൻ്റെ ഏറ്റവും വലിയ പിന്തുണയായി നിലകൊണ്ട എൻ്റെ കുടുംബത്തിന് ഒരു ദശലക്ഷം നന്ദി. എന്നിലുള്ള നിങ്ങളുടെ വിശ്വാസവും, നിങ്ങളുടെ പ്രാർത്ഥനകളും, അപാരമായ പ്രോത്സാഹനവും ഇല്ലായിരുന്നെങ്കിൽ പഠനമോ ജോലിയോ ആകട്ടെ, ഞാൻ ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്…’

Actress Sanusha degree

സനുഷ കൂട്ടി ചേർത്തു. ഞാൻ എന്നെ കുറിച്ച് അഭിമാനം കൊള്ളുന്നുവെന്ന വാചകത്തോടെയാണ് പോസ്റ്റ്‌ അവസാനിക്കുന്നത്. ഏതായാലും പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ബാലതാരമായി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച താരം ചില ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിരുന്നു. പഠന തിരക്കുകൾക്കിടയിലും 2023ൽ പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിലും വേഷം ചെയ്തിരുന്നു. ഉർവശിയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ ഉർവശിയുടെ മകളായിട്ടാണ് സനുഷ അഭിനയിച്ചത്.

Read also: പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version